BREAKING NEWS

മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ

· · 1 min read
Share: Copied!

മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ. കുഴിമണ്ണ കിഴിശ്ശേരി തവനൂർ റോഡിലെ ചെങ്ങിണീരി അടക്ക മാർക്കറ്റിൽനിന്ന് 3.64 ലക്ഷം രൂപയോളം വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്കയാണ് സംഘം മോഷ്ടിച്ചത്. കിഴിശ്ശേരി ചെമ്മക്കോട്ടിൽ റഹീസ് (18), മുതുവല്ലൂർ മുണ്ടക്കുളം അയിനാത്ത് സൽമാൻ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദിൽ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്.

മാർക്കറ്റിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം അടക്കയുമായി കടന്നുകളയുകയായിരുന്നു.

മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പറമ്പിൽപീടിക ഭാഗത്ത് മോഷ്ടിച്ച അടക്ക വിൽക്കാനെത്തിയ അഞ്ചുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോഷ്ടിച്ച 16 ചാക്കുകളിൽ പത്തുചാക്ക് പറമ്പിൽപീടികയിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത പുനത്തിൽ, എസ്.ഐ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

‘ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം’; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം

BREAKING NEWS
'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം
16 Nov 2026
BREAKING NEWS
നരഹത്യയ്ക്ക് കേസെടുക്കണം... ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം, കടം പൂര്‍ണമായും എഴുതി തള്ളണമെന്ന് നാട്ടുകാര്‍ , പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും
16 Nov 2026
BREAKING NEWS
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്കൂൾ ആക്രമണം, യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇറാന്റെ ഭീഷണി
16 Nov 2026
BREAKING NEWS
ഗവണ്‍മെന്റ് സ്കൂളിന്റെ ഗ്ലാസ് റൂഫ് തകർന്നു വീണു, വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്ക്, പൊട്ടീവീണത് കഴിഞ്ഞയാഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റൂഫ്
16 Nov 2026