BREAKING NEWS

‘ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം’; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം

· · 1 min read
Share: Copied!

തിരുവനന്തപുരം: പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തോടെ ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം വീണ്ടും രൂക്ഷമാകുന്നു. സന്ദർശനത്തിന് അനുമതി നൽകിയതിൽ സർക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ രംഗത്തെത്തി. ബാവയുടെ സന്ദർശനം സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത തുറന്നടിച്ചു. സർക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമാണെന്നും മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂലേടം പള്ളിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്ത പരിപാടിയിലായിരുന്നു വിമർശനം.

”മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടി, അതിന്റെ സത്യത്തിന് വേണ്ടി ചില കാര്യങ്ങൾ കൃത്യമായി പറയേണ്ടിവരുമ്പോൾ അത്യാവശ്യം വേണ്ട രക്തസാക്ഷിത്വം സ്വീകരിക്കാൻ തയ്യാറാണ്. വളരെ വിചിത്രമായ നിയമോപദേശം മൂലം മലങ്കര സഭയ്ക്ക് ഉണ്ടായ മുറിവ് ഉണക്കേണ്ടതുണ്ട്. ആരാണോ ആ മുറിവുണ്ടാക്കിയത്, അവർ തന്നെ അത് ഉണക്കാൻ ശ്രദ്ധിക്കണം. ഇക്കാര്യം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുന്നിൽവെച്ച് പറയുകയാണ്. നല്ലത് മാത്രമേ ഏവരും പറയാവൂ. ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണെന്ന കാര്യം എല്ലാവരും മനസിലാക്കണം” – യുഹാനോൻ മാർ ദിയസ്കോറോസ് പറഞ്ഞു.

അതേസമയം, താനോ പാത്രിയാർക്കീസ് ബാവയോ കോടതിയലക്ഷ്യം കാട്ടിയെന്ന് ആരോപിക്കുന്നവർക്ക് കോടതിയെ സമീപിക്കാമെന്ന് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പ്രതികരിച്ചു. ഇതിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കേണ്ട ആവശ്യമില്ല. സർക്കാർ ശരിയായ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. മുൻപും ചെയ്ത കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും പാത്രിയാർക്കീസ് ബാവ പുതുതായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയിലെ സമാധാനത്തിന് ആഹ്വാനം ചെയ്താണ് പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷിക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സഭകൾക്കിടയിൽ ഐക്യചർച്ചകൾക്ക് നേതൃത്വം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐക്യശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച ഓർത്തഡോക്സ് സഭ, ബാവയുടെ മണർകാട് പള്ളി സന്ദർശനത്തോടെയാണ് നിലപാട് കടുപ്പിച്ചത്. പോലീസ് സംരക്ഷണത്തിൽ ബാവ പള്ളിയിലെത്തിയതാണ് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധത്തിന് പ്രധാന കാരണം.

കേരളത്തിലെത്തിയ പാത്രിയാർക്കീസ് ബാവ സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്താതെ ഐക്യശ്രമങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നാണ് ഓർത്തഡോക്സ് സഭയുടെ ചോദ്യം. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് ആവർത്തിക്കുമ്പോഴും മണർകാട് സന്ദർശനവുമായി ബന്ധപ്പെട്ട വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് സാധ്യത. സംഭവത്തിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കമെന്നാണ് സൂചന.

BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026
BREAKING NEWS
നരഹത്യയ്ക്ക് കേസെടുക്കണം... ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം, കടം പൂര്‍ണമായും എഴുതി തള്ളണമെന്ന് നാട്ടുകാര്‍ , പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും
16 Nov 2026
BREAKING NEWS
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്കൂൾ ആക്രമണം, യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇറാന്റെ ഭീഷണി
16 Nov 2026
BREAKING NEWS
ഗവണ്‍മെന്റ് സ്കൂളിന്റെ ഗ്ലാസ് റൂഫ് തകർന്നു വീണു, വാർഡ് മെമ്പർക്കും മൂന്ന് കുട്ടികൾക്കും പരിക്ക്, പൊട്ടീവീണത് കഴിഞ്ഞയാഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റൂഫ്
16 Nov 2026