BREAKING NEWS

വിദേശത്ത് നിന്ന് നാട്ടിൽ കാലുകുത്തിയതേ യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി, ഒരുലക്ഷത്തിന്റെ ഐഫോണും ഹാൻഡ് ബാ​ഗും പെട്ടിയും ത‌ട്ടിയെടുത്തു, പിന്നാലെ മർദനം, യുവാവിനെ തട്ടിക്കൊണ്ടുപോയത് ഇൻറർനാഷണൽ ടെർമിനലിൽ നിന്ന് പ്രീ – പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടെ!! 5 പേർ അറസ്റ്റിൽ, പിന്നിൽ സ്വർണ ഇടപാട്?

· · 1 min read
Share: Copied!

കൊച്ചി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ കാലുകുത്തിയയുടൻ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആൻറണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയി സ്വർണം ആവശ്യപ്പെട്ട് മർദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.

അതേസമയം ഇൻറർനാഷണൽ ടെർമിനലിൽ നിന്നും പ്രീ – പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിലാണ് പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിയിൽ കയറ്റിയത്. പിന്നാലെ ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കി.

ഡി വൈ എസ് പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ആർ രാജേഷ്, എസ് ഐമാരായ എസ് എസ് ശ്രീലാൽ, പി ടി അനൂപ്, പി ജി സാബു, എ എസ് ഐ എം വി ബിനു, സീനിയർ സി പി ഒ ജയിംസ് ജോൺ, സി പി ഒമാരായ ഇ എസ് സജാസ്, സ്മിജിത്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026