BREAKING NEWS

ഒടുവിൽ സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി നേരിട്ടെത്തി ; എല്ലാം രഹസ്യം, പിഎം ശ്രീയിൽ ഒപ്പിട്ടത് പല മന്ത്രിമാരും അറിഞ്ഞിട്ടില്ലെന്ന് വാദം

· · 1 min read
Share: Copied!

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയ മന്ത്രി, ധാരണാപത്രം ഒപ്പിടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ചു. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും വിദ്യാഭ്യാസ നയങ്ങൾ മാറില്ലെന്നും സിപിഐയെ ബോധ്യപ്പെടുത്താനാണ് ശ്രമം.

ധാരണാപത്രത്തിൽ ഒപ്പിടുന്നത് സിപിഐ മന്ത്രിമാർക്കു പുറമേ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാധ്യമ വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞത്. ഒക്ടോബർ 16നാണ് ധാരണാപത്രം തയാറാക്കിയത്. രഹസ്യമായ നീക്കങ്ങളാണ് ഡൽഹിയിൽ നടന്നത്. ഉന്നത ഉദ്യോഗസ്ഥരിൽ ചിലർക്കും മന്ത്രിയുടെ ഓഫിസിനുമാണ് വിവരം അറിയാമായിരുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ സിപിഐ എതിർത്തെങ്കിലും ധാരണാപത്രം തയാറാക്കിയ വിവരം വിദ്യാഭ്യാസമന്ത്രി അവരെ അറിയിച്ചില്ല. കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും, എന്തു സർക്കാരാണിതെന്നും സിപിഐ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രി എം.എൻ.സ്മാരകത്തിൽ എത്തിയത്. സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതു മുന്നണിയിൽ വലിയ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. മുന്നണിയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായതായി സിപിഐ വിമർശിക്കുന്നു. സാമാന്യ മര്യാദ സിപിഎം പാലിച്ചില്ലെന്നും നേതൃത്വം പറയുന്നു. മുന്നണിയിൽ അപമാനിതരായ സാഹചര്യമാണ് സിപിഐക്ക് ഉണ്ടായത്. 27ലെ നിർവാഹക സമിതിയിൽ അന്തിമ നിലപാട് സ്വീകരിക്കും. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്.

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026