BREAKING NEWS

അവന്റെ മുഖം എങ്ങനെയെന്നറിയില്ല, ഇതുവരെ കണ്ടിട്ടില്ല, ആകെയുള്ള അറിവ് ഭാര്യ മരിച്ചുവെങ്കിലും അവർ പ്രസവിച്ച ആൺകുഞ്ഞ് ജീവനോടെയുണ്ട് എന്നു മാത്രം… ​ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നഷ്ടപ്പെട്ട തന്റെ കുഞ്ഞിനായി രണ്ടുവർഷമായി പോരാട്ടത്തിൽ ഒരു പിതാവ്!! കുട്ടിക്കായി അവകാശം പറഞ്ഞ് മറ്റൊരു കുടുംബവും

· · 1 min read
Share: Copied!

ഗാസ സിറ്റി: ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുറിവുകൾ ഇനിയുമുണങ്ങിയിട്ടില്ലെന്നതിന്റെ മറ്റൊരു നേർക്കാഴ്ച പുറത്ത്. ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് ഇതുവരെ കാണാത്ത ജീവനോടെയുണ്ടെന്നു കേട്ടറിവ് മാത്രമുള്ള മകനാണ്. കാണാതായ ആ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ. മുഖം പോലുമറിയാത്ത തന്റെ മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം സമൂഹമാധ്യമങ്ങളിൽ നൊമ്പരമാവുകയാണ്.

സംഭവം ഇങ്ങനെ- രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബത്തെ നഷ്ടമായത്. 2023 ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിൽ ലുബ്ബാദിൻ്റെ മാതാവും സഹോദരനും മകളും കൊല്ലപ്പെട്ടിരുന്നു. ആ സമയം എട്ടുമാസം ഗർഭിണിയായിരുന്ന ഭാര്യ അമലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ മരിച്ചു. എന്നാൽ മരണത്തിന് മുൻപ് അമൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ആ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ ലുബ്ബാദിനെ അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗാസ ആശുപത്രികളിൽ നിന്ന് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയ കുട്ടികളുടെ കൂട്ടത്തിൽ തൻ്റെ മകനുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

പിന്നീട് രണ്ട് വർഷത്തിന് ശേഷം ഈജിപ്‌തിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികളിൽ ഒരാൾ തൻ്റെ മകനാണെന്ന് ലുബ്ബാദ് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു കുടുംബവും ഈ കുട്ടിക്കായി രംഗത്തുണ്ട്. യുദ്ധസാഹചര്യത്തിൽ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതാണ് പിതൃത്വം തെളിയിക്കുന്നതിന് തടസമാകുന്നത്. ഇനി ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഈ അനിശ്ചിതത്വം പരിഹരിക്കാൻ കഴിയൂ. എന്നാൽ ഗാസ ലാബുകളെല്ലാം തകർക്കപ്പെട്ടതിനാൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടണമെന്നാണ് ലുബ്ബാദിൻ്റെ ഇപ്പോഴത്തെ ആവശ്യം. തൻ്റെ മകനാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തകർക്കുന്നുവെന്നും സത്യമറിയാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. നാല് വയസുകാരിയായ മകൾ ജാന മാത്രമാണ് നിലവിൽ ലുബ്ബാദിനൊപ്പമുള്ളത്. ബാക്കിയുള്ളവരെയെല്ലാം യുദ്ധം കൊണ്ടുപോവുകയും ചെയ്തു.

ട്രംപിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല, വെടിനിർത്തൽ പ്രഖ്യാപിച്ചത് വെറുതെയാവില്ല, ലക്ഷ്യം മറ്റെന്തെങ്കിലുമാകും… ഇറാന്റെ കണ്ടുപിടിത്തം സത്യം? അമേരിക്കയുടെ ആയുധപ്പുര ശൂന്യമാകുന്നു, നിറയ്ക്കാൻ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുക്കും!! ഭാവിയിൽ ചൈനയോ, മറ്റു രാജ്യങ്ങളോ പടപ്പുറപ്പാടുമായി വന്നാൽ എടുത്തു പ്രയോ​ഗിക്കാൻ ആയുധങ്ങളില്ല- റിപ്പോർട്ട്

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026