BREAKING NEWS

ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു, അത്രയേയുള്ളൂ…കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും നടപ്പിലാക്കാതെ സിപിഎം-സിപിഐ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽഡിഎഫിൽ നടക്കുന്നത് കലാപവും പരസ്പരമുള്ള ചെളിയെറിയലുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മും സിപിഐയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം യുഡിഎഫ് പുറത്തുനിന്ന് ആസ്വദിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐയെ യുഡിഎഫിലേക്ക് മുസ്‌ലിം ലീഗ് ക്ഷണിച്ചെന്ന വാർത്തകളോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് അങ്ങനെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നിലവിലുള്ളതെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും കേരളത്തിൽ നടപ്പിലാക്കാതെ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു. അത്രയേ ഉള്ളൂ. ഞങ്ങൾ അതിൽ വേറെ രാഷ്ട്രീയ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങളെ നമ്മള് വിശ്വസിപ്പിച്ചില്ലേ നമുക്ക് ബിജെപിയുമായി ഡീലുണ്ടെന്ന്? സഹകരണ ബാങ്ക് അഴിമതി, അതു നമ്മുടെ പാർട്ടിയുടെ പണമല്ല, നമ്മുടെ വീട്ടിലെ പണവുമല്ല, ജനങ്ങൾ വിശ്വസിപ്പിച്ച് ഏൽപിച്ചതാണ്, ആ വിശ്വാസം കാത്തു സൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്?, തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റ്, 10 വർഷം കേരളം ഭരിച്ചപ്പോൾ അഹങ്കാരം കൂടി- എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്ക്

BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026