BREAKING NEWS

കേരളത്തിലെ ജനങ്ങളെ നമ്മള് വിശ്വസിപ്പിച്ചില്ലേ നമുക്ക് ബിജെപിയുമായി ഡീലുണ്ടെന്ന്? സഹകരണ ബാങ്ക് അഴിമതി, അതു നമ്മുടെ പാർട്ടിയുടെ പണമല്ല, നമ്മുടെ വീട്ടിലെ പണവുമല്ല, ജനങ്ങൾ വിശ്വസിപ്പിച്ച് ഏൽപിച്ചതാണ്, ആ വിശ്വാസം കാത്തു സൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്?, തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റ്, 10 വർഷം കേരളം ഭരിച്ചപ്പോൾ അഹങ്കാരം കൂടി- എണ്ണിയെണ്ണി പറഞ്ഞ് തോമസ് ഐസക്ക്

· · 1 min read
Share: Copied!

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ സിപിഎം വിശദമായി പരിശോധിക്കുന്നതിനിടെ തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റെന്ന് തുറന്നടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. 10 വർഷം കേരളം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയതും പരാജയത്തിനു കാരണമെന്നും ഐസക്. ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് തോമസ് ഐസക് പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്.

‘‘സഹകരണ ബാങ്കുകളിലെ അഴിമതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായി’’ – ഐസക് തുറന്നടിച്ചു.

”നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റാണ്, 10 വർഷം കേരളം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, കേരളത്തിലെ ജനങ്ങളെ നമ്മള് വിശ്വസിപ്പിച്ചില്ലേ നമുക്ക് ബിജെപിയുമായി ഡീലുണ്ടെന്ന്? അതു പറഞ്ഞല്ലെ നമ്മുടെ കുറച്ച് വോട്ട് ഇവി‌ടെ തട്ടിയെടുത്തത്. കള്ളപ്രചരണങ്ങളാണ്. പക്ഷെ നമ്മുടേയും ചില വർത്തമാനങ്ങളൊക്കെ അതിനു സഹായിച്ചിട്ടുണ്ട്. പഴയ കാലമല്ല, അയ്യപ്പ സം​ഗമത്തിലെന്തു പറഞ്ഞു? അങ്ങനെയുമിങ്ങനെയുമൊക്കെ വ്യാഖ്യാനിക്കാവുന്ന കാലമാണ്”.

”പോരായ്മകൾ പലതുമുണ്ട്. അതൊക്കെ തിരുത്തണം, സഹകരണ ബാങ്ക് അഴിമതി, അതു നമ്മുടെ പാർട്ടിയുടെ പണമല്ല, നമ്മുടെ വീട്ടിലെ പണമല്ല, ജനങ്ങൾ നമ്മളെ വിശ്വസിപ്പിച്ച് ഏൽപിച്ചതാണ്. ആ വിശ്വാസം കാത്തു സുക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്? ഇതൊക്കെ തിരുത്തും കേട്ടോ… കാശ് മേടിച്ചിട്ടുണ്ടെങ്കിൽ ബാങ്കിൽ തിരിച്ചടച്ചോണം. 2029 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ജയിക്കും. ജനം നമ്മളെ എഴുതിത്തള്ളിയിട്ടില്ല. പണ്ടത്തെ കാലമല്ല, ഇപ്പോൾ പ്രസംഗിക്കുന്നതുപോലും ആരെങ്കിലും ഫോൺ വച്ച് ടേപ്പ് (റെക്കോർഡ്) ചെയ്യാം. ടേപ്പ് ചെയ്യുന്നവരെ കാണാത്തതുകൊണ്ടാണു താൻ ഇത്രയും പറയുന്നത്. അല്ലെങ്കിൽ പറയില്ല’’ – തോമസ് ഐസക് പ്രസംഗത്തിൽ പറഞ്ഞു.

ചേന്തി അനിലിന്റെ ഭാ​ഗത്തുനിന്ന് സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കാണാതെ ഉദാരമനസ്കനായ മുഖ്യമന്ത്രി മാപ്പ് നൽകണം!! വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് അനിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്- ശിവ​ഗിരി മഠാധിപതി

BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026