BREAKING NEWS

ശാരീരിക അസ്വസ്തതയെ തുടർന്ന് ബസ് യാത്രയൊഴിവാക്കി ഓട്ടോയിൽ കയറി, ഇടയ്ക്ക് വച്ച് ക്ഷീണിതയായി ബാലൻസ് കിട്ടാതെ പുറത്തേക്ക് വീണു മധ്യവയസ്ക മരിച്ചു, ഓട്ടോയിൽ യാത്രക്കാരിയില്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞത് ഏറെ വൈകി,

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തൽ. സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.

ചൊവ്വാഴ്ച രാത്രി ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ കെഎസ്ആർടിസി ബസിൽ കയറി. അവശത മനസിലാക്കിയ ബസ് ജീവനക്കാർ ഓട്ടോയിൽ പോകാൻ നിർദേശിക്കുകയും ഇവരെ ഓട്ടോയിൽ കയറ്റി വിടുകയും ചെയ്തു. 70 വയസിലേറെ പ്രായമുള്ള ഡ്രൈവറാണ് ഓട്ടോ ഓടിച്ചത്. ക്ഷീണിതയായതിനാൽ ഇവർ ഓട്ടോയിൽ ഇടതുവശത്തു ചാരിയിരുന്നു. യാത്രയ്ക്കിടെ വൈഡബ്ല്യുസിഎയ്ക്കു സമീപമെത്തിയപ്പോൾ പുറത്തേക്കു വീണു. എന്നാൽ ഡ്രൈവർ ഇതറി‍ഞ്ഞില്ല.

കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ആളെ കാണാതെ വന്നതോടെ ഭയന്ന ഡ്രൈവർ ഓട്ടം അവസാനിപ്പിച്ചു വീട്ടിലേക്കു പോയി. ഓട്ടോ ഡ്രൈവറെ പോലീസ് ഇന്നലെ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ നാലോടെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് സ്ത്രീ പരുക്കേറ്റ് റോഡിൽ കിടക്കുന്നതു കണ്ടത്. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ‍ മരണം സ്ഥിരീകരിച്ചു. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

കല്യാണത്തിന് ഭക്ഷണം എത്തിക്കാമെന്നേറ്റ് പണം വാങ്ങി; മൂന്ന് ചടങ്ങുകൾക്ക് ഭക്ഷണമെത്തിച്ചില്ല, കല്യാണത്തിന് ഭക്ഷണം എത്തിക്കാമെന്നേറ്റ് പണം വാങ്ങി; മൂന്ന് ചടങ്ങുകൾക്ക് ഭക്ഷണമെത്തിച്ചില്ല, കാറ്ററിംഗ് ഉടമ കസ്റ്റഡിയിൽ കാറ്ററിംഗ് ഉടമ കസ്റ്റഡിയിൽ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026