BREAKING NEWS

ഇലന്തൂർ ഇരട്ട നരബലി കേസ് മുഖ്യപ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ടിൽ ഒളിപ്പിച്ച നിലയിൽ രണ്ടു ചെറിയ കുപ്പികളിലായി ഹെറോയിൻ, സംശയം തോന്നിയത് ബാത്ത് റൂമിൽ പോയി വന്നതിനു ശേഷംമുണ്ടിന്റെ മടിക്കത്ത് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ!! ഹെറോയിൽ കൈമാറിയത് ശുചിമുറിയിൽ പോയ സമയത്ത്

· · 1 min read
Share: Copied!

കൊച്ചി; ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സംശയം തോന്നി പോലീസ് പരിശോധിച്ചതോടെയാണ് രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ലഹരി പിടികൂടിയത്.

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഇടമലയാർ കോടതി)യിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇന്നലെ വിചാരണയ്ക്കു ശേഷം ജയിലിലേക്ക് കൊണ്ടുപോകാൻ താഴേക്ക് ഇറങ്ങുമ്പോൾ ഷാഫി മുണ്ടിന്റെ മടിക്കത്ത് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് 6 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.

ഇതോടെ സംഭവം ഉടനടി വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് പോലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂർത്തിയാക്കി രാത്രി 10 മണിയോടെ ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തയെന്ന് എഫ്ഐആറിൽ പറയുന്നു. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി.

അതേസമയം ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹെറോയിൻ കൈമാറി എന്നാണ് പോലീസ് കരുതുന്നത്. പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ ഷാഫിയാണ് ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി. കൂട്ടുപ്രതികളായ ലൈലയേയും ഭർത്താവ് ഭഗവൽ സിങ്ങിനേയും ഇന്നലെ വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചിരുന്നു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി റോസ്‌ലിയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. കടവന്ത്രയിൽ താമസിച്ചിരുന്ന ലോട്ടറി വിൽപ്പനക്കാരിയായിരുന്ന പദ്മത്തെ ഷാഫിയാണ് വാഹനത്തിൽ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

മുൻപും കൊല്ലാൻ പദ്ധതിയിട്ടു, കൊല്ലാൻ മടി കാണിച്ച ആൺ സുഹൃത്തിനോട് നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലുമെന്ന് ഭീഷണി- വാട്സ്ആപ്പ് സന്ദേശം!! പെൺകുട്ടിയുടെ ലഹരി ഉപയോ​ഗവും ആൺ സൗഹൃദവും ചോ​ദ്യം ചെയ്തതിൽ ശിവൻകുട്ടിയോട് വൈരാ​ഗ്യം, കൊലയ്ക്ക് ശേഷം വിവസ്ത്രനാക്കാൻ ആവശ്യപ്പെട്ടതും 13 കാരി തന്നെ

BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026