LATEST UPDATES

ഡോ ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ.

· · 1 min read
Share: Copied!

പബ്ലിക് റിലേഷൻസ് കൌൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൌൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.
കൊച്ചിയിലെ ഗൈഡ് അഡ്വർട്ടിസിങ് & പി ആർ സ്ഥാപകനും സീനിയർ പാർട്ണറും, കോമ് വെർട്ടിക്ക ചെയർമാനും ആണ് കഴിഞ്ഞ 46 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ.
ഗവേർണിങ് കൗൺസിലിന്റെ പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂർത്തി, ഗീത ശങ്കർ, എസ് നരേന്ദ്ര, ഡോ കെ ആർ വേണുഗോപാൽ എന്നിവർ ഡയറക്ടർമാരായി തുടരും.
പ്രശാന്ത് വേണുഗോപാൽ ആണ് പുതിയ YCC ( യങ്‌ കമ്മ്യൂണിക്കേറ്റർസ് ക്ലബ്ബ്) ചെയർമാൻ. പശുപതി ശർമ്മ നാഷണൽ എക്സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും, യൂ എസ് കുട്ടി സീനിയർ വൈസ് പ്രസിഡന്റും ആണ്.
ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ രംഗത്തുള്ള പ്രൊഫഷനലുകളുടെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായ പി ആർ സി ഐ 2004 ലാണ് എം ബി ജയറാമിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടത്. ഇപ്പോൾ കൊച്ചിയിലടക്കം
ഇന്ത്യയിലാകെ 60 ചാപ്ടറുകൾ ഉണ്ട്‌.

BREAKING NEWS
ആദ്യ ഭർത്താവിനെ ശോഭയും മഞ്ജുനാഥും ചേർന്ന് കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തി കത്തിച്ചു... വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തി കിണറ്റിലെറിഞ്ഞ് കൊന്നു, യുവതിയുടെ പിഞ്ചുകുട്ടികളെ മുംബൈയിലേക്കുള്ള തീവണ്ടിയിൽ ഉപേക്ഷിച്ചു... കോളിളക്കം സൃഷ...
26 Nov 2026
BREAKING NEWS
വി.ഡി. സതീശനുമായി ഒരു പിണക്കവുമില്ല, മുൻപ് ഞങ്ങൾ ചക്കരയും ഈച്ചയും പോലെ നടന്നതല്ലേ? കണിച്ചുകുളങ്ങരയിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും വരാം... പിണറായി എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല!! തള്ളിപ്പറഞ്ഞതിന് ഊക്കു പോരെന്നൊക്കെയാണ് ചില ഊക്കൻമാർ പറയുന്നത്, ഒരു കേസിൽ പോലും ഞാൻ കുറ്റക്കാരൻ അല്ല, എന്നിട്ടും...
26 Nov 2026
BREAKING NEWS
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
26 Nov 2026
BREAKING NEWS
സദ്ദാം ഹുസൈന്റെ ആഡംബര വിമാനം വിൽപ്പനയ്ക്ക്; വില വെറും 8.34 കോടി, രാജകീയ സൗകര്യങ്ങളുള്ള'പറക്കും കൊട്ടാരം' വാങ്ങാൻ അവസരം!
26 Nov 2026