BREAKING NEWS

ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ട്രംപിന്റെ അടുത്ത ‘ചെക്ക്’!! ഇന്ത്യയ്ക്ക് മേൽ 50% താരിഫ് ഏർപ്പെടുത്തി അമേരിക്ക

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വമ്പൻ കരു നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. 24 മണിക്കൂറിനുള്ളിൽ 25% കൂടി ഏർപെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ട്രംപിന്റെ പുതിയ മൂവ്. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിനെതിരെ ട്രംപ് രം​ഗത്തെത്തുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ ചരക്കുകൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.

അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ, ബന്ധം മെച്ചപ്പെടുത്താൻ അജിത് ഡോവൽ റഷ്യയിലേക്ക്

BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026