BREAKING NEWS

ക്രിക്കറ്റ് മാച്ചിനിടെ വാക്കുതർക്കം, മകനോടുള്ള വൈരാ​ഗ്യത്തിൽ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ, രണ്ടു യുവാക്കൾ അറസ്റ്റിൽ

· · 1 min read
Share: Copied!

ബദിയടുക്ക: ക്രിക്കറ്റ് കളിക്കിടയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി. കാസർകോഡ് ബദിയടുക്കയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കത്തിൽ ഇയാളോടുള്ള വൈരാ​ഗ്യത്തിൽ 52കാരന്റെ ജീവനെടുത്തത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ കേസെടുത്തു. കുംബഡാജെ സഹകരണ ബാങ്ക് സെക്യൂരിറ്റി ആണ് സുരേഷ്.

കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ സുരേഷിന്റെ മകൻ സുഭാഷുമായുണ്ടായ തർക്കമാണ് പിതാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു സുരേഷിനെ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരുക്കേൽപ്പിക്കുകയും ഇതിന് അഭിലാഷ് കൂട്ടുനിൽക്കുകയുമായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മകൻ സുഭാഷ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിലെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ!! പി.കെ. കുഞ്ഞാലിക്കുട്ടി, ചെന്നിത്തല… അവസാനമായി സത്യപ്രതിജ്ഞ ചെയ്തത് ഒ ജെ ജനീഷ്…21 അം​ഗ വിഡിഎസ് മന്ത്രിസഭ  അധികാരത്തിലേറി

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026