BREAKING NEWS

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിലെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ!! പി.കെ. കുഞ്ഞാലിക്കുട്ടി, ചെന്നിത്തല… അവസാനമായി സത്യപ്രതിജ്ഞ ചെയ്തത് ഒ ജെ ജനീഷ്…21 അം​ഗ വിഡിഎസ് മന്ത്രിസഭ  അധികാരത്തിലേറി

· · 1 min read
Share: Copied!

തിരുവനന്തപുരം: വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍…നിറഞ്ഞുകവിഞ്ഞ സദസിൽ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഡി സതീശൻ തുടങ്ങിയവരടക്കം 20 മന്ത്രിമാരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. വി ഡിക്കു പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും മൂന്നാമതായി രമേശ് ചെന്നിത്തലയും അവസാനമായി ഒജെ ജനീഷും സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 20 പേരും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കെ മുരളീധരൻ മാത്രം ഇം​ഗ്ലീഷിൽ സത്യവാചകം ചൊല്ലി.

സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, രാജീവ് ചന്ദ്ര ശേഖർ, എംവി ​ഗോവിന്ദൻ, ബിനോയ് വിശ്വം മറ്റ് കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി . പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും വേദിയില്‍ തന്നെ ഇരിപ്പിടമൊരുക്കിയത് ശ്രദ്ധേയമായി.

മുഖ്യമന്ത്രി വി ഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ (ഇം​ഗ്ലീഷ്), മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി അനിൽകുമാർ, എം ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൾ ​ഗഫൂർ, ടി സിദ്ദിഖ്, കെ എ തുളസി, ഒ ജെ ജനീഷ് എന്നീ നിരയിലാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.

രാജീവ് ചന്ദ്രശേഖർ, പിണറായി, എം വി ​ഗോവിന്ദൻ, ബിനോയ് വിശ്വം… രാഷ്ട്രീയ എതിർ ചേരി നേതാക്കളെല്ലാം ഒരുമിച്ച് മുൻ നിരയിൽ… വേറിട്ട കാഴ്ചയാവുന്നു വിഡിഎസ് സത്യപ്രതിജ്ഞ, ചടങ്ങുകൾക്ക് തുടക്കം

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026