BREAKING NEWS

എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി; സർക്കാരിനെതിരെ സംസാരിച്ചതിന് നോട്ടീസ്; ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ സംസാരിച്ചതിനാണ് നടപടി. ഇന്നലെ രാത്രിയിൽ സസ്പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. ഇതിന് ശേഷമാണ് പ്രശാന്തിന് കുറ്റപത്രം നൽകിയത്. ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ സസ്പെൻഷൻ.

ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. നേരത്തെ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് എൻ പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11നാണ്​ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം​ സസ്പെൻഡ്​ ചെയ്തിരുന്നു. രണ്ട്​ ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്​പെൻഡ്​ ചെയ്തത്​ കേരളത്തിന്‍റെ സിവിൽ സർവീസ്​ ചരിത്രത്തിൽ ആദ്യവുമായിരുന്നു.‘

ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026