BREAKING NEWS

‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പെട്ടെന്നു മുളച്ച കോൺ​ഗ്രസ് പ്രേമവുമായെത്തിയ കെഎസ്ഇബി മുൻ ചെയർമാൻ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. അതുപോലെ പദവിയിൽ ഇരുന്നപ്പോൾ ഉള്ള അഴിമതികൾ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയിൽ പോലും കോൺഗ്രസ് കയറ്റരുതെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം പത്തു വർഷം പവർകട്ടില്ലായിരുന്നുവെന്ന ഇടതു സർക്കാരിന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ് ബിജു പ്രഭാകർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ഇടതുസർക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകർ ആരോപിച്ചിരുന്നു. ലോഡ് ഷെഡിങ്ങിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ സാധിക്കും. പത്തുവർഷം ലോഡ്‌ ഷെഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. താൻ ഉള്ള സമയത്ത് രഹസ്യമായി ലോഡ്‌ ഷെഡിങ് നടത്തിയിട്ടുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.

കൂടംകുളത്ത് സമരം ചെയ്തവർ ഇപ്പോൾ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണ്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. അതുപോലെ തനിക്ക് ഇന്നും കോൺഗ്രസിനോടാണ് താൽപര്യം. സ്‌കൂൾ കാലത്ത് നക്‌സൽ ആശയങ്ങൾ സ്വാധീനിച്ചിരുന്നുവെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തിരുന്നു.

BREAKING NEWS
മീൻപിടിത്തത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന മൂന്നുപേർ ചികിത്സയിൽ
26 Nov 2026
BREAKING NEWS
ക്യാമറ ഓണാക്കി പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിക്കും; ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിന്റെ രഹസ്യ ചിത്രീകരണം വ്യാപകം, കർശന നടപടിക്ക് നിർദ്ദേശം; പിടിക്കപ്പെട്ടാൽ അറസ്റ്റ്, ഫോണും പിടിച്ചെടുക്കും!
26 Nov 2026
BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026
BREAKING NEWS
പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു
26 Nov 2026