BREAKING NEWS

നടിയെ നിരന്തരം അപമാനിച്ചു, സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും, ഏതു കേസിലാണു നടപടിയെന്നു വ്യക്തതയില്ലെന്ന് സംവിധായകൻ

· · 1 min read
Share: Copied!

കൊച്ചി: നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്നു മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ ഇദ്ദേഹത്തെ എളമക്കര പൊലീസ് എത്തി ഇന്നലെ രാത്രി കസ്‌റ്റഡിയിലെടുത്തു. നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടർന്നാണ് ഇന്നലെ സനൽകുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞത്‌. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് ഇന്നു കൊച്ചിയിലെത്തിച്ചു കാര്യങ്ങൾ ചോദിച്ചറിയുമെന്നു പൊലീസ് അറിയിച്ചു.ഇന്നലെ പുലർച്ചെ 4നു മുംബൈയിലെത്തിയ അദ്ദേഹത്തെ പിന്നീടു തൊട്ടടുത്ത സഹാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്‌.

സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ– മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിനു മൊഴി നൽകിയതാണ്. കേസെടുക്കുമ്പോൾ സനൽകുമാർ യുഎസിൽ ആയിരുന്നു. സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ്‌ പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. നടിയെ പരാമർശിച്ചും ടാഗ്‌ ചെയ്തും സനൽകുമാർ ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, ഏതു കേസിലാണു നടപടിയെന്നു വ്യക്തതയില്ലെന്ന് സനൽകുമാർ പറഞ്ഞു .

 

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026