BREAKING NEWS

D 152,  ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടൈറ്റിൽ പ്രകാശനം ചെയ്തു

· · 1 min read
Share: Copied!

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം നടന്നു. ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീക്കം. ദിലീപിൻ്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ നീക്കം D 152 എന്ന് അനൗൺസ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

ഉർവ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീ മ്പിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസേർസ് – സംഗീത് സേനൻ- നിമിത ഫ്രാൻസിസ്.എം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.

പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി,എന്നിവരും പ്രധാന. വേഷങ്ങളിലെത്തുന്നു. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ. സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് – സൂരജ്. ഇ.എസ്. പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ – മുകേഷ് വിഷ്ണു. സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്. ഡിസൈൻ – യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്.

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026