BREAKING NEWS

മാപ്പില്ലാത്ത കൊടുംക്രൂരത!! ഭിന്നശേഷിയുള്ള 16 കാരന് ബെൽറ്റും പ്ലാസ്റ്റിക് പൈപ്പുമുപയോ​ഗിച്ച് ക്രൂരമർദനം, വേ​ദനകൊണ്ട് അലറിക്കരഞ്ഞ് നിലത്തുവീണ കുട്ടിയുടെ കൈകാലുകൾ പിടിച്ചുകെട്ടിയും സ്കൂൾ നടത്തിപ്പുക്കാരന്റെ മർദനം, കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറി, ക്രൂര മർദനം കണ്ടാസ്വദിച്ച് സഹായി… ദൃശ്യങ്ങൾ പുറത്തുവിട്ടത് സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ

· · 1 min read
Share: Copied!

ബാഗൽകോട്ട്: കർണാടകയിൽ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മർദനം, കുട്ടിയുടെ കൈകാലുകൾ കെട്ടി കണ്ണിൽ മുളകുപൊടി വിതറി. കർണാടകയിലെ ബാഗൽകോട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ സ്കൂളിലാണ് ക്രൂരപീഡനം നടന്നത്. നവനഗർ പ്രദേശത്തെ ദിവ്യജ്യോതി സ്‌കൂൾ ഫോർ ഡിഫറൻ്റ്‌ലി ഏബിൾഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ദൃശ്യങ്ങളിൽ, സ്ഥാപന ഉടമ ബാലനെ ബെൽറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് തുടർച്ചയായി മർദിക്കുന്നതായി കാണാം. വേദനകൊണ്ട് നിലത്ത് വീണിട്ടും, കാലുകൾ പിടിച്ചുകെട്ടി ആക്രമണം തുടരുന്നതും കുട്ടി കരഞ്ഞ് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിലെ പ്രധാന പ്രതിയായ അക്ഷയ് ഇൻഡുൽക്കർ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യ ആനന്ദി കുട്ടിയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുന്നതും വീഡിയോയിൽ കാണാം. ആക്രമണം നടക്കുമ്പോൾ മറ്റൊരു വ്യക്തി ക്രൂരമർ​ദനം കണ്ട്ചിരിച്ചുകൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്ഷയ് ഇൻഡുൽക്കർ, ഭാര്യ ആനന്ദി, സ്കൂളുമായി ബന്ധപ്പെട്ട മറ്റൊരു രണ്ടുപേർ എന്നിവരെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026