BREAKING NEWS

അ​ഞ്ച് കോ​ടി വ​ന്നാ​ൽ 50 ല​ക്ഷം മാ​ത്രം ചെ​ല​വാ​ക്കും, ബാ​ക്കി നേ​താ​ക്ക​ൾ വീതിച്ച് പോക്കറ്റിലാക്കും, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ കള്ളപ്പണമെത്തും, പ്രചരണം അവസാനിക്കാൻ 15 ദിവസം ബാക്കി നിൽക്കെ ​പണം ചെ​ല​വ​ഴി​ക്കും- ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി നടൻ ദേവൻ

· · 1 min read
Share: Copied!

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​വാ​ദ​ത്തി​ൽ കുരുങ്ങിക്കിടക്കുന്ന ബി​ജെ​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പാർട്ടിയിൽ നിന്നു പുറത്തുപോയ ന‌ടൻ ദേ​വ​ൻ. ഫ​ണ്ടാ​യി ല​ഭി​ക്കു​ന്ന തു​ക​യി​ൽ വ​ലി​യൊ​രു ഭാ​ഗം നേ​താ​ക്ക​ൾ വീ​തി​ച്ചെ​ടു​ക്കു​ക​യാ​ണെന്നാണ് ദേവന്റെ ആരോപണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ക​ള്ള​പ്പ​ണം എ​ത്തു​ന്ന​തെ​ന്നും പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ 15 ദി​വ​സം ശേ​ഷി​ക്കു​മ്പോ​ഴാ​ണ് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ച് കോ​ടി രൂ​പ വ​ന്നാ​ൽ അ​തി​ൽ 50 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വാ​ക്കു​ന്ന​ത്. ബാ​ക്കി നേ​താ​ക്ക​ൾ വീ​തി​ച്ചെ​ടു​ക്കും ബി​ജെ​പി​യി​ൽ ചേ​ർ​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ കാ​ര്യ​മാ​യി പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെന്നും നടൻ വിമർശിച്ചു. അതുപോലെ കേ​ര​ള​ത്തി​ൽ ടി​വി​കെ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി​വി​കെ​യി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ്ഥാ​നം. പ​ഴ​യ രാ​ഷ്ട്രീ​യ​ക്കാ​രെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് 2031ലാ​യ​തി​നാ​ൽ പാ​ർ​ട്ടി​ക്ക് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം സ​മ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം ക​ഴി​ഞ്ഞ 16നാ​ണ് ദേ​വ​ൻ ബി​ജെ​പി വി​ട്ട​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ പൊ​തു​വേ​ദി​യി​ൽ​വെ​ച്ചാ​യി​രു​ന്നു രാ​ജി പ്ര​ഖ്യാ​പ​നം.

“പിണറായിസത്തിനും, മരുമോനിസത്തിനും, എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്”… കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പിവി അൻവർ

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026