BREAKING NEWS

സൈന്യത്തിൽ ലെഫ്റ്റനന്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തി, വിശ്വാസ്യത വർദ്ധിപ്പിക്കാൻ സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും അയച്ച് നൽകി!! ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി വനിത ഡോക്ടറെ പീഡിപ്പിച്ച ആമസോൺ ഡെലിവറി ബോയ് അറസ്റ്റിൽ

· · 1 min read
Share: Copied!

ഡൽഹി: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് സൗഹൃദം സ്ഥാപിച്ച് വനിത ഡോക്ടറെ പീഡിപ്പിച്ച ആമസോൺ ഡെലിവറി ബോയ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ആരവ്(27) ആണ് അറസ്റ്റിലായത്. ഡോക്ടറെ കാണാനെത്തിയ ഇയാൾ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ യുവതി പോലീസിൽ പരാതി നൽകി.

അതേസമയം ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയുമായി ഡോക്ടർ ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ലെഫ്റ്റനന്റ് ആണെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. ജമ്മു കശ്മീരിലാണ് ജോലി എന്ന് പറഞ്ഞുകൊണ്ട് സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും ഇയാൾ അയച്ച് നൽകി. ഇതിനിടെ ഇരുവരും മൊബൈൽ നമ്പർ കൈമാറുകയും ഫോൺ കോളുകൾ വഴി സംസാരിക്കുകയുമായിരുന്നു.

ഒക്ടോബറിന്റെ തുടക്കത്തിൽ ഡോക്ടറെ വിളിച്ച ഇയാൾ താൻ ഡൽഹിയിൽ വരുന്നുണ്ടെന്നും നേരിൽ കാണാമെന്നും അറിയിച്ചു. ഇതേതുടർന്ന് ഡോക്ടറുടെ വീട്ടിലെത്തിയ ഇയാൾ ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി അവരെ ബോധരഹിതയാക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വനിത ഡോക്ടർ നൽകിയ പരാതിയിൽ ദിവസങ്ങളോളം നീണ്ട തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026