BREAKING NEWS

പോലീസുകാരെന്ന വ്യാജേനയെത്തി 17കാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവം; മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് സംശയം, പ്രതികളുടെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ; വസ്ത്രങ്ങൾ കഴുകി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജിയിലുള്ള ആസ്താ കുഞ്ച് പാർക്കിൽ 17കാരി കൂട്ടപീഡനത്തിനിരയായ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രധാന പ്രതിയായ ആസിഫ് ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് പേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികൾ സമീപത്തെ കടയിൽനിന്ന് ഭക്ഷണം കഴിക്കുകയും പിന്നീട് വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

17-ാം ജന്മദിനത്തിൽ കൽക്കാജി മന്ദിറിൽ പ്രാർഥന നടത്തിയശേഷമാണ് പെൺകുട്ടി സുഹൃത്തിനൊപ്പം ആസ്താ കുഞ്ച് പാർക്കിലെത്തിയത്. പാർക്കിന്റെ ഏഴാം നമ്പർ ഗേറ്റിലൂടെ അകത്തുകയറിയ ഇരുവരെയും പ്രതികൾ ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നതായാണ് പൊലീസ് പറയുന്നത്. തുടർന്ന് പൊലീസുകാരാണെന്ന് പരിചയപ്പെടുത്തി ഇരുവരെയും തടഞ്ഞുനിർത്തി. നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം കത്തിയും തോക്കും കാണിച്ച് പെൺകുട്ടിയെ സുഹൃത്തിൽനിന്ന് വേർതിരിക്കുകയും പാർക്കിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റകൃത്യത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും പൊലീസ് പറയുന്നു. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാർക്കിൽ ഇവർക്ക് സമാനമായ മറ്റ് അതിക്രമങ്ങളിൽ പങ്കുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ നേരത്തെയും പാർക്കിലെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ എത്താറുണ്ടായിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയായ ആസിഫിന്റെ പക്കൽനിന്ന് തോക്കും കത്തിയും ഗർഭനിരോധന ഉറകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ ഫോണിൽ അശ്ലീല വീഡിയോകളും കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പാർക്കിലെത്തുന്ന ദമ്പതികളെ ഇയാൾ നേരത്തെയും ശല്യം ചെയ്തിരുന്നതായി പ്രദേശവാസികളിൽനിന്നും പാർക്ക് ജീവനക്കാരിൽനിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേസിലെ മറ്റ് പ്രതികളായ ഹേമന്തിനും സഹോദരൻ മഹേഷിനുമെതിരെയും നേരത്തെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതികൾ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പാർക്കിലെ ആളൊഴിഞ്ഞ ഭാഗങ്ങളെക്കുറിച്ച് നേരത്തെ പരിചയമുണ്ടായിരുന്നോ, സമാനമായ സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.

‘കാലം മാറി, കരിവണ്ടി മാറി വന്ദേഭാരത് വന്നു; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്; സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം’; സതീശന്റെ യാത്രയെ പിന്തുണച്ച് കെ. മുരളീധരൻ

BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026