BREAKING NEWS

‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തൊഴിൽ നേടുന്നതിനപ്പുറം അവരെ മികച്ച സംരംഭകരും ക്രിയേറ്റർമാരുമായി മാറ്റാൻ ഇതിലൂടെ സാധിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ൻറെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ ‘ആക്സിലറേറ്റ് കേരള’യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

സർവകലാശാലാ കാമ്പസുകൾ വെറുതെ തല്ലുകൂടാനുള്ള സ്ഥലമല്ലെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. അങ്ങനെ തല്ലുകൂടുന്നവരെ പുതിയ ജെൻ സി സമൂഹം ഒറ്റപ്പെടുത്തും. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയക്കാരും മാറേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും സജ്ജമാണ്. ഐ.ടി മേഖലയിലെ മാറ്റങ്ങൾ യുവാക്കൾ കാണുന്നുണ്ട്. കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യങ്ങൾ നാട്ടിൽ തന്നെയുണ്ടാകുമെന്ന ആത്മവിശ്വാസം അവരിലുണ്ടായാൽ പിന്നെ യുവാക്കളെ പിടിച്ചാൽ കിട്ടില്ല. യുവാക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടേ ഏത് സർക്കാരിനും മുന്നോട്ട് പോകാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. എമേർജിങ് ടെക്നോളജിയിലെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർവകലാശാലകളും സർക്കാരും ഒന്നിച്ചുചേർന്നുള്ള ദൗത്യമാണ് സ്കിൽ കേരള പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ സി.ഇ ഓ മുരളീധരൻ മണ്ണിംഗൽ സ്വാഗതം ആശംസിച്ചു.

തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി റോജി എം. ജോൺ പദ്ധതിയുടെ പോർട്ടൽ പ്രകാശനം ചെയ്തു. വ്യവസായമേഖലയുമായി സഹകരിച്ചുള്ള സർട്ടിഫിക്കേഷനും ഇതിലൂടെ ഉറപ്പുനൽകുന്നു.പദ്ധതിയിലൂടെ സംസ്ഥാനത്തെ പതിനായിരം വിദ്യാർഥികൾക്ക് 17 എമർജിങ് ടെക്നോളജി ഡൊമെയ്‌നുകളിലായി 70-ലധികം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കും. വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ, പൂർണമായും സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിശീലനം നൽകുന്നത്. വിദ്യാർഥികൾക്കുള്ള പരിശീലനത്തിന് പുറമെ അധ്യാപകർക്കുള്ള ഫാക്കൽറ്റി ഡെവലപ്‌മെൻ്റ് പ്രോഗ്രാം, വ്യവസായമേഖലയുമായി ചേർന്നുള്ള ശിൽപശാലകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യാ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സിസ തോമസ്, സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഡയറക്ടർമാർ, ഡീനുകൾ, പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026