തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, ഇവരുടെ മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് ഇവരെക്കുറിച്ച് വിവരമില്ലാത്തതെന്ന് പരാതിയിൽ പറയുന്നു.
ആതിരയുടെ അമ്മ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ എവിടെയാണെന്നതടക്കം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.




