BREAKING NEWS

സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചത് അമൃത!! അമ്മ വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കാൻ എന്നോട് ആവശ്യപ്പെട്ടു- അമൃതയുടെ മൊഴി, അശ്വതി അച്ചു ഒളിവിൽതന്നെ

· · 1 min read
Share: Copied!

കൊല്ലം: ചടയമംഗലത്ത് വയോധികയുടെ മേൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ ആയൂർ സ്വദേശി അമൃത (18) യാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. അമ്മ പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പോലീസിനു മൊഴി നൽകി. അതേസമയം കേസിലെ രണ്ടാം പ്രതിയായ അമ്മ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി (37) ഇപ്പോഴും ഒളിവിലാണ്. ഹണി ട്രാപ് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു.

ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു വയോധികയോടുള്ള ക്രൂരത.

അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അമൃതയുടെ മൊഴി. സംഭവത്തിനു പിന്നാലെ, അന്ന് രാത്രി തന്നെ അശ്വതി മകളെ ഭർത്താവിൻറെ വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം മുങ്ങി. അവിടെ നിന്നാണ് അമൃത പിടിയിലായത്.

‘മക്കളുള്ളതു കൊണ്ട് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല, എനിക്ക് ഇനിയും പഠിക്കണം, മോഡലിങ്ങിന് പോകണം… എന്റെ ആ​ഗ്രങ്ങൾക്ക് കുട്ടികൾ തടസമെന്ന് കൊലപ്പെടുത്തി’!! അരുംകൊല ചെയ്തത് യുവതി ഒറ്റയ്ക്ക്, പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നമില്ല- പോലീസ്, തുമ്പായത് ഭർതൃ സഹോ​ദരിയുടെ സംശയം

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026