BREAKING NEWS

‘മക്കളുള്ളതു കൊണ്ട് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല, എനിക്ക് ഇനിയും പഠിക്കണം, മോഡലിങ്ങിന് പോകണം… എന്റെ ആ​ഗ്രങ്ങൾക്ക് കുട്ടികൾ തടസമെന്ന് കൊലപ്പെടുത്തി’!! അരുംകൊല ചെയ്തത് യുവതി ഒറ്റയ്ക്ക്, പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നമില്ല- പോലീസ്, തുമ്പായത് ഭർതൃ സഹോ​ദരിയുടെ സംശയം

· · 1 min read
Share: Copied!

പാലക്കാട്: മേനോൻപാറയിലെ സഹോദരങ്ങളുടെ കൊലപാതകത്തിൽ പ്രതി അമ്മ മാത്രമെന്ന് പോലീസ്. കുട്ടികൾ കാരണം സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ല, അതിനാൽ കൊലപ്പെടുത്തിയെന്ന് പ്രതിയായ അമ്മ നിവേദ്യ പോലീസിനു കുറ്റസമ്മത മൊഴി നൽകി. പഠിക്കണം, മോഡലിങിന് പോകണം എന്നെല്ലാമായിരുന്നു ആഗ്രഹമെന്നും ഭർത്താവ് മദ്യപാനിയാണെന്നും നിവേദ്യ പോലീസിനോട് പറഞ്ഞു. അതുപോലെ കുട്ടികൾ തന്റെ ആഗ്രഹങ്ങൾക്ക് തടസമാകുമെന്ന് കരുതി കുളിമുറിയിലെ വെള്ള ടാങ്കിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയ്ക്ക് മാനസിക പ്രശ്നമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

ഇന്നലെയാണ് മേനോൻപാറയിൽ അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാറിൻറെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. എന്നാൽ പരിസരത്ത് സ്ഥിരമായി കളിക്കാറുള്ള കുട്ടികൾ കുളിമുറിയിലെ ചെറിയ വെള്ളത്തൊട്ടിയിൽ അബദ്ധത്തിൽ വീണു മരിക്കാനുള്ള സാധ്യതയില്ലെന്ന് കുട്ടികളുടെ പിതാവിൻറെ സഹോദരി ബെൻസിയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

രണ്ട് കുട്ടികളും ഒരുമിച്ച് അപകടത്തിൽപ്പെടാനുള്ള സാധ്യതയില്ലെന്നും സംഭവം നടന്ന സമയത്തെ നിവേദ്യയുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ബെൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മാതാവ് നിവേദ്യ കുറ്റം സമ്മതിച്ചു. സംഭവത്തിൽ നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും മേനോൻപാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവസമയത്ത് ജോൺ കുമാർ ജോലിക്ക് പോയിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026