BREAKING NEWS

“മുസ്ലിമായി ജനിപ്പിച്ചതിന് അള്ളാഹുവിന് സ്തുതി”, നമ്മൾക്ക് ചെറിയ പെരുന്നാളും വലിയ പെരുന്നാളും മാത്രമേയുള്ളൂ, വിഷുവൊക്കെ ഇതര മതസ്ഥരുടേതാണ്, അതിന് ആശംസ നേരാന്‍ പാടില്ല, കുറച്ചൊക്കെ വിവരം ഉണ്ടാകുമെന്ന് കരുതി, നജ്മ തബ്ഷീറക്കെതിരെ ആക്രമണവുമായി ലീഗ് സൈബര്‍ വിങ്

· · 1 min read
Share: Copied!

കോഴിക്കോട്: വിഷു ആശംസകൾ നേർന്നതിന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്‌ക്കെതിരെ  സൈബർ ആക്രമണം. മുസ്ലിം ലീഗിന്റെ സൈബർ പോരാളികൾ തന്നെയാണ് നജ്മയെ സൈബറിടത്തിൽ അധിക്ഷേപിക്കുന്നതിൽ മുൻപന്തിയിലുള്ളത്. ഇസ്ലാമിക ആചാരങ്ങൾ പിന്തുടരാൻ ഇതര മതസ്ഥരെ പ്രേരിപ്പിക്കുകയും തിരിച്ച് സംഭവിക്കുമ്പോൾ മത നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന കേരള സ്റ്റോറിയുടെ ഉദാഹരണം കൂടിയാണിത്.

കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ നിന്നും നജ്മ തബ്ഷീറയും കുഞ്ഞും പൂത്തിരി കത്തിക്കുന്നതും തുടർന്ന് ഒരു വീട്ടിൽ നിന്ന് കണികാണുന്നതും അവർ കുഞ്ഞിന് വിഷു കൈനീട്ടം കൊടുക്കുന്നതുാണ് വീഡിയോയിലുള്ളത്. ഇതിന് താഴെയാണ് കടുത്ത സൈബർ ആക്രമണം ഉണ്ടായത്. ‘മുസ്ലിമായി ജനിപ്പിച്ചതിന് അള്ളാഹുവിന് സ്തുതി, നമ്മൾക്ക് ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിങ്ങനെ രണ്ട് ആഘോഷങ്ങൾ മാത്രമേയുള്ളൂ. ഇതര മതസ്ഥരുടെ ആഘോഷങ്ങൾക്ക് ആശംസ നേരാൻ പാടില്ല, കുറച്ചൊക്കെ വിവരം ഉണ്ടാകുമെന്ന് കരുതി’- എന്നിങ്ങനെ പോകുന്നു കമൻറുകൾ.

ലീഗിന്റെ സൈബർ വിംഗിൽ നിന്ന് തന്നെയാണ് ഇത്തരം അധിക്ഷേപ കമൻറുകൾ വരുന്നത് എന്നതാണ് പ്രാഥമികമായി വ്യക്തമാകുന്നത്. എന്നാൽ ഇത്രയേറെ ആക്രമണമുണ്ടായിട്ടും നജ്മയെ പിന്തുണക്കാനോ അധിക്ഷേപത്തിനെതിരെ പ്രതികരിക്കാനോ മുസ്ലിംലീഗ് തയ്യാറായിട്ടില്ല. കേരളത്തിൽ മുസ്ലിം ലീഗിന് ഭരണത്തിൽ ഒരാധിപത്യം വന്നാൽ എന്തായിരിക്കും ഇവിടെ നടക്കുക എന്നതിന്റെ ചെറിയ ഒരു പതിപ്പാണ് ഇതിന് കീഴിൽ വന്ന കമന്റുകൾ

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026