BREAKING NEWS

പ്രതി സ്ഥിരം കുറ്റവാളി- സർക്കാർ, ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ട്- അതിജീവിത!! ഹൈക്കോടതിയിൽ പൾസർ സുനിക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ല- കോടതി

· · 1 min read
Share: Copied!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിൽ ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

അതേസമയം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ 20 വർഷം തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻറെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ‌അതിനാൽ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് സർക്കാരും വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹർജി തള്ളിയത്.

വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയെ ശല്യപ്പെടുത്തി, അശ്ലീലം പറഞ്ഞു, ചോദ്യം ചെയ്ത കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇരുമ്പ് കമ്പികൊണ്ട് കാറടിച്ചു തകര്‍ത്തു

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026