BREAKING NEWS

വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതിയെ ശല്യപ്പെടുത്തി, അശ്ലീലം പറഞ്ഞു, ചോദ്യം ചെയ്ത കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇരുമ്പ് കമ്പികൊണ്ട് കാറടിച്ചു തകര്‍ത്തു

· · 1 min read
Share: Copied!

നാസിക്: യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ ഞായറാഴ്ചയാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരി സന്ദർശിക്കാൻ എത്തിയതായിരുന്നു കുടുംബം. സംഘത്തിലുണ്ടായിരുന്ന യുവതിയെ ഏതാനും യുവാക്കൾ ചേർന്ന് വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തു. ഇതിനെ കുടുംബം ചോദ്യംചെയ്തതാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവാക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രതികൾ പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച കുടുംബത്തെ അക്രമിസംഘം കാറിലും ബൈക്കിലുമായി 15 കിലോമീറ്ററോളം പിന്തുടർന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുമ്പുവടി ഉപയോഗിച്ച് കുടുബം സഞ്ചരിച്ച വാഹനം ആക്രമിക്കുകയായിരുന്നു സംഘം. കാറിന്റെ ചില്ല് തകർത്തു.

വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും അടിച്ചുതകർത്ത നിലയിലാണുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കുടുംബം പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെ പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്.സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തെന്നും രണ്ട് പേരാണ് പ്രധാന പ്രതികളെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026