BREAKING NEWS

അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല… നവജാത ശിശുവിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ ഫാർമസിസ്റ്റിന്റെ ശബ്ദരേഖ പുറത്ത്

· · 1 min read
Share: Copied!

തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്. താൻ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് ഫാർമസിസ്റ്റ് കുഞ്ഞിന്റെ അമ്മയോട് പറയുന്ന ശബ്ദരേഖ പുറത്ത് വന്നു. അഷ്ടമിച്ചിറയിലെ നീതി മെഡിക്കൽ സ്റ്റോറാണ് കുഞ്ഞുങ്ങൾക്കുള്ള പ്രോബയോട്ടിക് മരുന്നിന് പകരം മുതിർന്നവർക്കുള്ള നെബുലൈസർ മരുന്ന് മാറി നൽകിയത്. അരുൺ – അദ്രിക ദമ്പതികളുടെ കുഞ്ഞ് നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ഡോക്ടറുടെ വീട്ടിൽ പോയി കാണിച്ച ശേഷം, ഈ ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷനുമായി ഈ ദമ്പതികൾ മാള ബ്ലോക്ക് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ എത്തി മരുന്ന് വാങ്ങിക്കുന്നത്. അവിടെനിന്ന് ഡോക്ടർ നിർദ്ദേശിച്ചത് പ്രോബയോട്ടിക്കിന് ഉള്ള മരുന്നായിരുന്നു.

പക്ഷേ അതിനുപകരം മെഡിക്കൽ ഷോപ്പ് നൽകിയത് നെബുലൈസർ വഴി ഉപയോഗിക്കുന്ന ഡ്യൂഡസോളിൻ മരുന്നായിരുന്നു എന്നുള്ളതാണ്. ഈ മരുന്ന് കണ്ടപ്പോൾ തന്നെ പിതാവിന് സംശയം ഉണ്ടായിരുന്നു. അപ്പോൾ ചോദിച്ചപ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും അറിയിച്ചത് മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണ് എന്ന് ഈ ജീവനക്കാരി ഉറപ്പിച്ചു പറഞ്ഞതായാണ് പിതാവ് ആരോപിക്കുന്നത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026