BREAKING NEWS

വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് തോല്‍വിക്ക് കാരണമായി, പിണറായി വിജയന്‍ ഏകപക്ഷീയമായി മുന്നോട്ട് പോയി, യുവ നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം, സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

· · 1 min read
Share: Copied!

കാസര്‍കോട്: കാസര്‍കോട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വിമര്‍ശനം. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം ഉണ്ടായില്ല. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് മുന്നോട്ട് പോയതെന്നാണ് വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി.

ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഭരണത്തില്‍ പാര്‍ട്ടി തകരുകയാണ് ചെയ്തതെന്നും പ്രതിനിധികല്‍ വിമര്‍ശിച്ചു. തൃക്കരിപ്പൂരിലെ തോല്‍വിക്ക് വര്‍ഗീയ പ്രചരണങ്ങള്‍ മാത്രമല്ല കാരണമെന്നും പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായെന്നും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ പോലും സംഘടന ദൗര്‍ബല്യം പ്രകടമായെന്നും പയ്യന്നൂരിലെ പ്രശ്‌നങ്ങളും തൃക്കരിപ്പൂരില്‍ ബാധിച്ചെന്നും വിമര്‍ശനമുണ്ട്. തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണവും തിരിച്ചടിക്ക് കാരണമായെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുന്നതായും യുവ നേതാക്കളില്‍ പലരും പാര്‍ട്ടി സ്ഥാനങ്ങളിലെത്താന്‍ അമിത താല്‍പര്യം പ്രകടിപ്പിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. സ്ഥാനമാനങ്ങള്‍ നേടുന്നതിനായി ചിലര്‍ വളഞ്ഞ വഴികള്‍ തേടുകയാണെന്ന ആരോപണവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയെയും നേതൃത്വത്തിന്റെ സമീപനങ്ങളെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.

BREAKING NEWS
വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്തി...
16 Oct 2026
BREAKING NEWS
മറ്റാര്‍ക്കുമില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്, നമ്മളെന്തിന് മാസപ്പടിക്കാര്‍ക്ക് ദാനം നല്‍കണം?? തോറ്റവരുടെ നാറ്റമെന്തിന് കോണ്‍ഗ്രസിന്റെ ഖദറില്‍ വാരിത്തേക്കണം?? മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം, സര്‍ക്കാരിനെ വിമര്‍ശിച്ച് ജിന്റ...
16 Oct 2026
BREAKING NEWS
സ്വർണ്ണം താഴേയ്ക്കോ? ഒരാഴ്ചയ്ക്കിടെ പവന് ₹2,400 വരെ വിലയിടിവ്; ഫെഡിന്റെ നയസൂചനകളും ഡോളർ–രൂപ വിനിമയവുംസ്വർണവിലയിൽ സമ്മർദം സൃഷ്ടിക്കുന്നു; തുടർനീക്കങ്ങൾ ഫെഡിന്റെ തീരുമാനങ്ങളെ ആശ്രയിക്കും
16 Oct 2026
BREAKING NEWS
ബോസ് വിദേശി? സിനഗോഗ് ആക്രമണ കേസ് പ്രതി മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമായി, ദൃശ്യങ്ങൾ കാണാമറയത്തുള്ള ബോസിന് അയച്ചുനൽകി, ആക്രമണത്തിനു പ്രതിഫലം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസി വഴി, ആയുധങ്ങൾ ഇന്റർനെറ്റിൽ തെരഞ്ഞു, തീവ്രവാദ ബന്ധമെന്ന സംശയത്തിൽ എബിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
16 Oct 2026