BREAKING NEWS

വീടുകൾക്ക് വിള്ളൽ, മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങി!! വയനാട് ടൗൺഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കെ കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്ന് വിമർശനം,

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമർശനം. അതുപോലെ കൈമാറാനുള്ള വീടുകൾക്ക് വിള്ളലും, ചോർച്ചയുമെന്നും അക്ഷേപം. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകൾക്കാണ് വിള്ളൽ കണ്ടെത്തിയത്. അതുപോലെ ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും ദുരന്തബാധിതർ പറഞ്ഞു.

അതേസമയം 178 വീടുകൾ എങ്കിലും എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമർശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണെന്ന് ചൂരൽമല സ്വദേശി നൗഫലും പ്രതികരിച്ചു. മഴപെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങി എന്നും പരാതിയുയർന്നതായി റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ നിർമാണം വൈകുന്നതിൽ വയനാട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി അധികൃതർ യോഗത്തിൽ പങ്കെടുക്കും. നിർമാണ പ്രവർത്തിക്കായി മൂന്നാഴ്ച കൂടി സമയം നീട്ടി ചോദിക്കാനിരിക്കുകയാണ് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ.അടുത്ത മാസം 20ഓടെ എല്ലാ പണികളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കൽ അറിയിച്ചിരിക്കുന്നത്. ഗുണനിലവാര പരിശോധന പൂർത്തിയാക്കാൻ കാലതാമസമുണ്ടെന്നും ചോർച്ച കണ്ടെത്തിയ ഇടങ്ങളിൽ അറ്റകുറ്റ പണികൾ നടത്തുമെന്നും ഊരാളുങ്കൽ അറിയിച്ചു. ദുരന്തബാധിതരുടെ ഈ മാസത്തെ ദിനബത്തയും ഭക്ഷ്യ കൂപ്പണും മുടങ്ങിയത് പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യക്തമാക്കി. മാർച്ച് ഒന്നിനാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ട വീടുകളുടെ താക്കോൽ കൈമാറ്റം നടന്നത്. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.

മരണവീട്ടില്‍ ഉച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, വീട്ടില്‍ അതിക്രമിച്ച് കയറി തെറി അഭിഷേകം, പിന്നാലെ സഹോദര ഭാര്യയെയും ബന്ധുക്കളെയും കുത്തി വീഴ്ത്തി യുവാവ്, തടയാനെത്തിയ അയല്‍വാസിക്കും പരിക്ക്

BREAKING NEWS
കരമന കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്ന് ക്രൈംബ്രാഞ്ച്; ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026
BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026