BREAKING NEWS

‘കെ.സി നയിക്കട്ടെ‘ – പാതിരാത്രി മെല്ലെ വന്ന് സേവ് കോൺ​ഗ്രസ് ഫ്ളക്സ് വച്ച് സിപിഎം നേതാവ്; ചതിച്ചത് സിസിടിവി; സംഭവം വാടാനപ്പള്ളി ​ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ

· · 1 min read
Share: Copied!

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണു​ഗോപാലനുകൂലികൾ സ്ഥാപിച്ചതെന്നു വരുത്തി തീർക്കാൻ ഫ്ളക്സ് വച്ച് സിപിഎം നേതാവ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയ്ക്ക് ശേഷം ​ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ വേണു​ഗോപാലിന്റെ ഫോട്ടോയടക്കമുള്ള ഫ്ളക്സ് വച്ച സിപിഎം നേതാവ് സമീപത്തുള്ള സിസിടിവിയിൽ കുടുങ്ങുകയായിരുന്നു. ഫ്ളക്സ് വച്ച് കഴിഞ്ഞ് വിജയഭാവത്തോടെ മടങ്ങിയ നേതാവ് രാവിലെ ആ ഫ്ളക്സിന്റെ ചിത്രം ഫേസ്ബുക്കിലിട്ട് കോൺ​ഗ്രസിലെ ചേരിപ്പോരിനെ കളിയാക്കും വിധം പോസ്റ്റുമിട്ടു. എന്നാൽ, എല്ലാം ഒപ്പിയെടുത്ത സിസിടിവി ചതിച്ചു. അങ്ങനെ കള്ളി വെളിച്ചത്തുമായി.

വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയം​ഗവും ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ അരവശ്ശേരി മുഹമ്മദാണ് ഫ്ളക്സ് വച്ചത്. സംഭവം പുറത്തുവന്നതോടെ പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം പോലീസിൽ പരാതി നല്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിലുണ്ടായ അഭിപ്രായ ഭിനന്തയുടെ കനൽ ആളികത്തിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് യുഡിഎഫ് നേതാക്കൾഅഭിപ്രായപ്പെട്ടു. എന്തായാലും, ഈ സംഭവത്തോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026