BREAKING NEWS

എങ്ങിനെയാണ് യഥാർത്ഥ ഇടതുപക്ഷ പാർട്ടിക്ക് ബിജെപിയുമായി ചേർന്ന് പോകാൻ കഴിയുന്നത്?? ആർഎസ്എസിനെ എതിർക്കുന്നവരെ എതിർക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം, മോദിയും പിണറായിയും പരസ്പരം വിമര്‍ശിക്കാറേ ഇല്ല, സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി മാറിയെന്ന് രാഹുല്‍ ഗാന്ധി

· · 1 min read
Share: Copied!

കണ്ണൂര്‍:  കേരളത്തിൽ ഇടതുപക്ഷവും – ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് ആദ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എങ്ങിനെ യഥാർഥ ഇടതുപക്ഷ പാർട്ടിക്ക് ഇവരുമായി ചേർന്ന് പോകാൻ കഴിയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നയങ്ങളെ എതിർക്കുന്ന രണ്ട് മുതിർന്ന സി പി എം നേതാക്കൾ നമ്മൾക്കൊപ്പം നിൽക്കുന്നു. ഇടതു പക്ഷം എന്നു പറയുന്നവർ അതല്ലാതായി. സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യഥാർഥ ഇടതുപക്ഷക്കാർ യുഡിഎഫ് വേദിയിൽ ആണ് എത്തേണ്ടത്. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് തെളിവുകളുണ്ട്.

പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല വിഷയം പരാമർശിക്കുന്നില്ല. സി പി എം നേതാക്കൾ ശബരിമലയിലെ സ്വർണം കട്ടതിനെ കുറിച്ച് പരാമർശിക്കുന്നില്ല. ഇടതു പക്ഷം കേരളത്തിൽ ജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ആർഎസ് എസിനെ എതിർക്കുന്നവരെ എതിർക്കാൻ ആണ് മുഖ്യമന്ത്രി തയ്യാറാകുന്നത്. മുഖ്യമന്ത്രിക്കും മക്കൾക്കും എതിരായ കേസുകളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നു. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് അറിയാം. സിപിഎമ്മിനെ നിയന്ത്രിക്കാൻ പറ്റുമെന്നും അവർക്ക് ബോധ്യമുണ്ട്.

അമേരിക്കയുമായി ഉണ്ടാക്കിയ കരാർ ഇന്ത്യൻ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി. അമേരിക്കയുമായി ഉണ്ടാക്കിയ കരാർ ഇന്ത്യൻ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി. റബ്ബർ കർഷകരടക്കം പ്രതിസന്ധിയിലാണ്. ട്രംപ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകൾ എല്ലാം ഇല്ലാതാക്കുന്നത് മോദിയാണ്. മോദി പിണറായിയെയോ പിണറായി മോദിയെയോ വിമർശിക്കുന്നത് കേൾക്കാൻ ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026