BREAKING NEWS

പുതിയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ ജി സുധാകരൻ പഴയ പോരാട്ടങ്ങളെ തള്ളിപ്പറയുകയാണ്, അദ്ദേഹം പോകുന്നത് കൂടുതൽ രാഷ്ട്രീയ ജീർണതയിലേക്ക്, യുഡിഎഫിന്റെ മാത്രമല്ല ബിജെപിയുടെ കൂടി സ്ഥാനാർഥിയാണയാള്‍ – ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ:  സിപിഎമ്മിനെതിരായ ജി. സുധാകരന്റെ ആരോപണങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാളയത്തിലെത്തിയ സുധാകരൻ അവിടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി എന്തും പറയുന്ന അവസ്ഥയിലാണെന്നും, അദ്ദേഹം കൂടുതൽ രാഷ്ട്രീയ ജീർണതയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പി വെച്ചിരിക്കുന്ന സുധാകരൻ, തന്റെ പുതിയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി പഴയ പോരാട്ടങ്ങളെയും രക്തസാക്ഷിത്വങ്ങളെയും തള്ളിപ്പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം എന്ന പ്രസ്ഥാനമാണ് സുധാകരനെ വിദ്യാർഥി പ്രായം മുതൽ വളർത്തിക്കൊണ്ടുവന്നതെന്നും പാർട്ടിയും ജനങ്ങളുമാണ് അദ്ദേഹത്തെ പലതവണ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇപ്പോൾ തനിക്ക് ലഭിച്ചതൊന്നും പാർട്ടിയുടെ വോട്ടല്ലെന്ന് പറയുന്നത് തികഞ്ഞ നന്ദികേടാണെന്നും ജനങ്ങൾ ഇത് പരിഹാസത്തോടെ മാത്രമേ കാണൂ എന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട് ഇപ്പോൾ സുധാകരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പുതിയ ക്യാമ്പിൽ സ്വീകാര്യത കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സജി ചെറിയാനെപ്പോലെ ജില്ലയിൽ വളർന്നുവരുന്ന നേതാക്കളോടുള്ള വിരോധമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ലഭിക്കുമെന്ന് സുധാകരൻ പരസ്യമായി പറയുന്നത് അദ്ദേഹം ബിജെപിയുടെ കൂടി സ്ഥാനാർഥിയായി മാറിയതിന്റെ തെളിവാണ്. ഇത്തരം അവസരവാദികളെ കൂട്ടുപിടിക്കുന്നതിലൂടെ കോൺഗ്രസും യുഡിഎഫും തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026