BREAKING NEWS

ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു?? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു വി ഡി സതീശന്റെ ഈ പൂവിട്ടു പൂജിക്കല്‍, ഇതിനെപ്പറ്റി ചോദിച്ചാല്‍ മറ്റൊരു പരിപാടി പറഞ്ഞ് രക്ഷപ്പെടുന്നത് സ്ഥിരം പരിപാടി, പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് സതീശൻ ചെയ്യുന്നത്. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്, 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്.

2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

BREAKING NEWS
എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്
31 Oct 2026
BREAKING NEWS
"അത് വക്കീൽ നോക്കിക്കോളും", വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം
31 Oct 2026
BREAKING NEWS
ചെറിയൊരു ബോട്ടിലെത്തിയ അക്രമികൾ എം.ടി. ലൂയിസ് 1-ന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചശേഷം കടന്നുകളഞ്ഞു!! ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആദ്യമായി ലിംപെറ്റ് മൈനുകൾ ഉപയോ​ഗിച്ച് ഇറാൻ, കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം, ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യക്കാർ, എല്ലാവരും സുര...
31 Oct 2026
BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026