BREAKING NEWS

വിവാഹ സദ്യക്കിടെ ചിക്കന്റെ ലെ​ഗ് പീസ് കിട്ടാത്തതിനെ ചൊല്ലി തർക്കം… പിന്നാലെ കല്ലുകൾ, ബെൽറ്റ്, വടി തുടങ്ങിയ മാരകായുധങ്ങളുപയോ​ഗിച്ച് ആക്രമണം!! വരന്റെ ബന്ധു കുത്തേറ്റ് മരിച്ചു, ഒരാൾക്ക് ​ഗുരുതര പരുക്ക്, ഏഴുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ഗോരഖ്പൂർ: വിവാഹ റിസെപ്ഷനിടെ ചിക്കൻ ലെഗ്പീസ് കിട്ടാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒരാൾക്ക് ദാരുണാന്ത്യം. സുമിത്ത് (25) ആണ് മരിച്ചത്. ചിക്കൻ ലെഗ്പീസ് ലഭിക്കാത്തതിനെ ചൊല്ലിയുള്ള തർക്കം പിന്നീട് ഇരുകക്ഷികളും തമ്മിലുള്ള ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ഒരു വിഭാ​ഗം കല്ലുകൾ, ബെൽറ്റ്, വടി എന്നിവയുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സുമിത്തിനെ കൂടാതെ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

മുനിസിപ്പൽ ജീവനക്കാരൻ്റെ മകളുടെ വിവാഹത്തിനിടെയാണ് സംഭവം. ഡിജെ പാട്ടുകളെ ചൊല്ലിയുള്ള തർക്കമാണ് ആദ്യം ആരംഭിച്ചത്. പിന്നാലെ വിവാഹത്തിനെത്തിയ ആൾക്ക് ചിക്കൻ ലെഗ് പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് മറ്റൊരു തർക്കവും ഉടലെടുത്തു. തുടർന്ന് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കല്ലെറിയുകയും വടികളും മറ്റ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

സംഘർഷത്തിനിടെ വരൻ്റെ ബന്ധുവിന് മാരകമായി പരുക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ ക‍ഴിയുന്നതിനിടെ മരിക്കുകയുമായിരുന്നു. നേപ്പാളി സ്വദേശിയായ മറ്റൊരു യുവാവ് ചികിത്സയിൽ ക‍ഴിയുകയാണ്. മരിച്ച സുമിത്ത് മൂന്നു മാസം മുൻപാണ് വിവാഹം ക‍ഴിച്ചത്. സംഭവത്തിന് പിന്നാലെ സുമിത്തിൻ്റെ കുടുംബം കേസ് നൽകുകയും പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏ‍ഴ് പേരെ അറസ്റ്റ് ചെയ്തു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026