BREAKING NEWS

തല വന്നിട്ടും ചെന്നൈയുടെ തലവര മാറിയില്ല, വമ്പന്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശ, ധോണി-1, അശ്വിന്‍-1, ജഡേജ-0, ഹൂഡ-0, നൂര്‍-1…

· · 1 min read
Share: Copied!

ചെന്നൈ: തല ക്യാപ്റ്റനായി തിരിച്ചുവന്നതോടെ ചെന്നൈയുടെ തലവര മാറുമെന്ന് പ്രതീക്ഷിച്ച ചെന്നൈ ആരാധകര്‍ക്കു മുന്നില്‍ ബാറ്റിങ്ങിന്റെ കൂട്ടത്തകര്‍ച്ച. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറെന്ന ‘സ്വന്തം റെക്കോര്‍ഡ്’ തിരുത്തിയില്ലെന്നു മാത്രമല്ല, ആദ്യ 10 ഓവറില്‍ ഒരു ടീമിന്റെ ചെറിയ സ്‌കോര്‍, ഈ സീസണിലെ ഏറ്റവും മോശം ടീം സ്‌കോര്‍ തുടങ്ങിയ ‘റെക്കോര്‍ഡുകള്‍’ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു സ്വന്തമാക്കുകയും ചെയ്തു. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം നയിക്കാന്‍ ധോണിയെത്തിയതോടെ വലിയ മാറ്റങ്ങള്‍ സ്വപ്നം കണ്ട ചെന്നൈ ആരാധകര്‍ക്ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍പില്‍ അടിയറവ് പറഞ്ഞു മടങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

എംഎ ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 103 റണ്‍സ്. ഈ സീസണില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്‌കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തില്‍ ശിവം ദുബെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തില്‍ മൂന്നു ഫോറുകളോടെ 31 റണ്‍സുമായി ടോപ് സ്‌കോററായി.

നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ചെന്നൈ ഇന്നിങ്‌സില്‍, രണ്ടു തവണ കൊല്‍ക്കത്ത ഫീല്‍ഡര്‍മാര്‍ കൈവിട്ടു സഹായിച്ച വിജയ് ശങ്കര്‍ 21 പന്തില്‍ 29 റണ്‍സെടുത്തു. രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് വിജയ് ശങ്കറിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ (11 പന്തില്‍ രണ്ടു ഫോറുകളോടെ 12), രാഹുല്‍ ത്രിപാഠി (22 പന്തില്‍ ഒരു ഫോര്‍ സഹിതം 16) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു ബാറ്റര്‍മാര്‍. ഓപ്പണര്‍ രചിന്‍ രവീന്ദ്ര ഒന്‍പതു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ മഹേന്ദ്രസിങ് ധോണി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. ആറാമനായെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ മുതലുള്ള ആറു താരങ്ങളില്‍ ഒരു റണ്ണില്‍ കൂടുതല്‍ നേടിയ ഏക താരം പതിനൊന്നാമനായി എത്തിയ അന്‍ഷുല്‍ കംബോജാണ്. കംബോജ് മൂന്നു പന്തില്‍ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. ആറുമുതലുള്ള താരങ്ങളുടെ സ്‌കോര്‍ ഇങ്ങനെയായിരുന്നു. അശ്വിന്‍ (ഏഴു പന്തില്‍ ഒന്ന്), രവീന്ദ്ര ജഡേജ രണ്ടു പന്തില്‍ പൂജ്യം), ദീപക് ഹൂഡ (നാലു പന്തില്‍ പൂജ്യം), നൂര്‍ അഹമ്മദ് (എട്ടു പന്തില്‍ ഒന്ന്).

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഹര്‍ഷിത് റാണ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതമെടുത്തു. മോയിന്‍ അലി നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 20 റണ്‍സ് വഴങ്ങിയം വൈഭവ് അറോറ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിന്‍ക്യ രഹാനെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയം സഹിതം നാലു പോയിന്റുമായി ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഞ്ചില്‍ നാലു മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്‍പതാം സ്ഥാനത്തും.

 

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026