BREAKING NEWS

ഇൻഡിഗോ വിമാനത്തിനുള്ളിൽ അടുത്തടുത്ത് ഇരുന്നവർ തമ്മിൽ വാക്കുതർക്കം, യുവാവ് സഹയാത്രികന്റെ മുഖത്തിടിച്ചു, ഇടിയുടെ ആഘാതത്തിൽ കണ്ണട തകർന്ന് വലതുകണ്ണിന് താഴെ സാരമായ പരുക്ക്, ബെൽറ്റുവച്ച് കഴുത്തിൽ മുറുക്കി- വൈറ്റില സ്വദേശി കസ്റ്റഡിയിൽ

· · 1 min read
Share: Copied!

നെടുമ്പാശേരി: അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളം വൈറ്റില തൈക്കൂടം വെട്ടയ്ക്കൽ സ്വദേശി റോഷൻ മാർട്ടിനാണ് (36) പിടിയിലായത്. പരുക്കേറ്റ തൃശൂർ അകലാട് സ്വദേശി യൂസഫിനെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ എത്തിയ 6E1404 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.

റോഷനും യൂസഫും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നിരുന്നത്. ഇതിനുടെ ഇവർക്കിടയിലുണ്ടായ വാക്കുതർക്കം അതിരുവിടുകയായിരുന്നു. കലികയറിയ റോഷൻ യൂസഫിന്റെ മുഖത്ത് ശക്തമായി ഇടിച്ചെന്നും ഇടിയുടെ ആഘാതത്തിൽ കണ്ണട തകർന്ന് വലതുകണ്ണിന് താഴെ സാരമായി പരുക്കേറ്റതായും നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കി. തുടർന്നുണ്ടായ പിടിവലിക്കിടെ റോഷൻ ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

ഇതോടെ സഹയാത്രികരും വിമാന ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. വിമാനം കൊച്ചിയിലെത്തിയ ഉടൻ ഇൻഡിഗോ സുരക്ഷാ വിഭാഗത്തിന്റെ പരാതിയിൽ നെടുമ്പാശേരി പൊലീസ് റോഷനെ കസ്റ്റഡിയിലെടുത്തു. മനഃപൂർവം പരുക്കേൽപ്പിക്കൽ, മാരകായുധങ്ങളോ മറ്റ് ഉപാധികളോ ഉപയോഗിച്ച് ഗുരുതരമായ പരുക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. യൂസഫിന്റെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026
BREAKING NEWS
പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു
26 Nov 2026
BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026
BREAKING NEWS
വയറ്റിൽ സ്വയം കത്തി കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ചു; ബെംഗളൂരുവിൽ 40-കാരന്റെ ആത്മഹത്യാശ്രമം; നില അതീവഗുരുതരം
26 Nov 2026