BREAKING NEWS

പാതിരാത്രി നവജാത ശിശുവും മാതാവുമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് ആക്രമണം, പ്രതിഷേധിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

കോഴിക്കോട്:  തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പൊലീസ് കയറിയതിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുല്‍കിഫില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് മിസ്അബ് കീഴരയിരൂർ ഉള്‍പ്പെടെ 10 പേർക്കെതിരെയാണ് കേസ്.

പൊലീസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. വീട്ടിലെ പൊലീസ് അതിക്രമത്തിൽ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിനിടെ, കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായ തിരുവള്ളൂരില്‍ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകനായ സ്വർണ വ്യാപാരിയെ വെട്ടിപരിക്കേല്‍പിച്ച ശേഷം അഞ്ച് പവൻ സ്വർണം കവർന്നെടുത്തതായി വ്യാപാരി പരാതിപ്പെട്ടു.

തന്നെ ആക്രമിച്ച സംഘത്തിലെ സുരേഷാണ് സ്വർണവും ഫോണും എടുത്തതെന്ന് വെട്ടേറ്റ വ്യാപാരി യൂസുഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് സംഘർഷങ്ങളുടെ തുടർച്ചായി കഴിഞ്ഞ ഞായറാഴ്ചയാണ് യുഡിഎഫ് പ്രവർത്തകനും ജ്വല്ലറി ഉടമയുമായ യൂസൂഫിനെ സി പി എം പ്രവർത്തകർ ആക്രമിച്ചത്. കൊല്ലുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നാണ് യൂസുഫ് പറയുന്നത്.

 

BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026
BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026