BREAKING NEWS

‘25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്, മന്ത്രിമാരും കൂട്ടത്തിലുണ്ട്’’; കർണ്ണാടകയിലെ ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര; ‘എന്നാൽ ഒട്ടും വൈകിക്കേണ്ട, വേ​ഗം കൊണ്ടുപോയ്ക്കോ‘-ഡി.കെ. ശിവകുമാറിന്റെ പരിഹാസം

· · 1 min read
Share: Copied!

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപകർന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുമെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര. കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്നാണ് വിജയേന്ദ്രയുടെ പ്രസ്താവന. എന്നാൽ, ഈ അവകാശവാദത്തെ പരിഹസിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയ്യാറാണെങ്കിൽ ഒട്ടും വൈകാതെ അവരെ കൊണ്ടുപോകണമെന്നായിരുന്നു ശിവകുമാറിന്റെ പരിഹാസം.

സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമായി മാറിയെന്നും നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിടാൻ സന്നദ്ധരാണെന്നും വിജയേന്ദ്ര അവകാശപ്പെട്ടു. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാനോ ചാക്കിട്ടുപിടിക്കാനോ ബിജെപി ശ്രമിക്കുന്നില്ലെന്നും വിജയേന്ദ്ര വ്യക്തമാക്കി.

വിജയേന്ദ്രയുടെ പ്രസ്താവനയോട് പ്രതികരിച്ച ശിവകുമാർ, എംഎൽഎമാർ വരുമെങ്കിൽ സമയം കളയാതെ ഇപ്പോൾ തന്നെ അവരെ ബിജെപിയിലേക്ക് കൊണ്ടുപോകാൻ പറയൂ എന്നായിരുന്നു പരിഹാസരൂപേണ പറഞ്ഞത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ജെഡിഎസ് എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയേന്ദ്രയുടെ അവകാശവാദവും ശിവകുമാറിന്റെ മറുപടിയും കർണാടക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026
BREAKING NEWS
"ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം, കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടും", പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ, അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ല...
13 Oct 2026
BREAKING NEWS
‘പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; ഒരു മന്ത്രിയും ഇടപെടില്ല; മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ആശങ്ക സ്വഭാവികം‘: നെടുമ്പാശ്ശേരി അപകടക്കേസ് വിവാദങ്ങളോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി
13 Oct 2026
BREAKING NEWS
"നാട്ടുകാരുടെ കയ്യിൽ അവനെ കിട്ടിയിരുന്നതെങ്കിൽ എല്ലാം അപ്പപ്പോൾ നിരപ്പാക്കി തന്നേനേ, മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്, ബലിയാടാകുന്നത് നിരപരാധികളാണ്, ഇന്ന് എത്ര പേരാണ് അവന്റെ അച്ഛനമ്മമാരെ ശപിക്കുന്നത്, പണത്തിന്റെ അഹങ്കാരം നിങ്ങളുടെ മനസിൽ വച്ചാൽ മതി", നെടുമ്പാശ്ശേരി അപകടത്...
13 Oct 2026