BREAKING NEWS

അടൂരിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആറു പേരുണ്ടായിരുന്നു, മുഖത്ത് ലായനി പുരട്ടാനും നോക്കി; ബഹളംവെച്ചതോടെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു, കുട്ടിയെ പരിഭ്രാന്തനായി കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും വിവരം അറിയിച്ചത്

· · 1 min read
Share: Copied!

പത്തനംതിട്ട: അടൂർ പന്നിവിഴയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. സെപ്റ്റംബർ 30ന് വൈകീട്ടാണ് സംഭവം. ഒമ്നി കാറിലെത്തിയ ആറംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി ബഹളംവെച്ചതോടെ സംഘം കുട്ടിയെ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.

വിജനമായ സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. പരിഭ്രാന്തനായി കണ്ടെത്തിയ നാട്ടുകാരാണ് കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാറിൽ ആറോളം പേരുണ്ടായിരുന്നെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കാറിനുള്ളിൽവെച്ച് മുഖത്ത് എന്തോ ലായനി പുരട്ടാനും ശ്രമിച്ചെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

70 മിനിറ്റിനുള്ളിൽ 21 ബോംബ് സ്ഫോടനങ്ങൾ, 56 പേർ കൊല്ലപ്പെട്ടു, പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച ആശുപത്രികളിലും സ്ഫോടനം… അഹമ്മദാബാദ് സ്ഫോടനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ അഹമ്മദ് ബാവയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതി സ്റ്റേ, നടപടിക്രമങ്ങൾ നിർത്തിവെക്കുക വ്യാഴാഴ്ചവരെ, വിചാരണക്കോടതി രേഖകൾ ഹാജരാക്കാൻ നിർദേശം

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026