BREAKING NEWS

ബണ്ടി ചോർ കൊച്ചിയിലെത്തിയത് മോഷ്ടിക്കാനാല്ല, പകരം പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ തിരിച്ചുമേടിക്കാൻ അഭിഭാഷകനെ കാണാൻ!! നിലവിൽ കേസുകളില്ല, കുപ്രസിദ്ധ മോഷ്ടാവിനെ ഉടൻ വിട്ടയയ്ക്കും- റെയിൽവേ പോലീസ്

· · 1 min read
Share: Copied!

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയത് മോഷ്ടിക്കാനല്ല, പകരം തൃശ്ശൂരിൽ ഉണ്ടായിരുന്ന കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് സ്ഥിരീകരിച്ച് റെയിൽവെ പോലീസ്. കേസിന്റെ ഭാഗമായി ബണ്ടി ചോറിൽ നിന്ന് പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടു കിട്ടണമെന്നാണ് ബണ്ടി ചോറിൻറെ ആവശ്യം. ഇതിനായി അഭിഭാഷകനെ കാണാനെത്തിയതായിരുന്നു ഇയാൾ

കൂടാതെ ഇയാൾക്കെതിരെ പുതിയ കേസുകളില്ലെന്ന് റെയിൽവെ പോലീസ് സ്ഥിരീകരിച്ചു. തൃശ്ശൂരിലെ കവർച്ചാ കേസിൽ ഇയാളെ വെറുതെ വിട്ടിരുന്നു. ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവെ പോലീസ് വ്യക്തമാക്കി. ബണ്ടി ചോർ പിടികിട്ടാപ്പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ബണ്ടി ചോറിനെ ആർപിഎഫ് തടഞ്ഞത്. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയിൽവെ പോലീസ് തടഞ്ഞുവെച്ചത്.

അതേസമയം വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പോലീസ് പിടികൂടിയിരുന്നു.

തുടർന്നു പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിർത്തുകയാണെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോർ പക്ഷെ പഴയ ശീലം തുടർന്നു. 2023ൽ യു പിയിൽ നിന്നാണ് ഡൽഹി പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്.

ഇന്ത്യ ഹിന്ദുക്കളുടേത്, അധിനിവേശങ്ങൾ ക്ഷേത്രങ്ങളെ നശിപ്പിച്ചു, മതപരിവർത്തനം രാജ്യത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടു, ഇനി അധിനിവേശം നടക്കില്ലെന്ന് മോഹന്‍ ഭാഗവത്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026