BREAKING NEWS

ഇന്ത്യ ഹിന്ദുക്കളുടേത്, അധിനിവേശങ്ങൾ ക്ഷേത്രങ്ങളെ നശിപ്പിച്ചു, മതപരിവർത്തനം രാജ്യത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടു, ഇനി അധിനിവേശം നടക്കില്ലെന്ന് മോഹന്‍ ഭാഗവത്

· · 1 min read
Share: Copied!

ലക്നൗ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ലക്നൗവിൽ നടന്ന ദിവ്യഗീത പ്രേരണ ഉത്സവത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘‘ഇന്ത്യ ഒരുകാലത്ത് വിശ്വ ഗുരു ആയിരുന്നു. എന്നാൽ അധിനിവേശങ്ങൾ ക്ഷേത്രങ്ങളെ നശിപ്പിച്ചു. നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ളവ രാജ്യത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടു.

അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു. ഇപ്പോൾ നമ്മൾ രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾക്കിടയിലും ഇന്ത്യയുടെ സാംസ്കാരിക സ്വത്വം അതിജീവിച്ചു. ലോകത്തെക്കുറിച്ചുള്ള എല്ലാ പാരമ്പര്യങ്ങളുടെയും അറിവിന്റെയും സാരാംശം ഭഗവാൻ വ്യാസൻ ഗീതയിലെ 700 ശ്ലോകങ്ങളിലൂടെ നൽകിയിട്ടുണ്ട്. ആയിരം വർഷങ്ങൾക്ക് മുൻപു നടന്ന തരത്തിലുള്ള യുദ്ധങ്ങൾ ഇന്നും നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങളും അത്യാഗ്രഹവും അതേപടി നിലനിൽക്കുന്നു.

ഭഗവത് ഗീത എല്ലാ യുഗങ്ങളിലും സാഹചര്യങ്ങളിലും വ്യക്തതയും മാർഗനിർദേശവും നൽകുന്നു. ഒരാൾ ഗീതയെ അതിന്റെ യഥാർഥ രൂപത്തിൽ വായിക്കുകയും അത് ആഴത്തിൽ മനസിലാക്കുകയും വേണം. അപ്പോൾ എല്ലാം വ്യക്തമാകുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026