നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ കെ ജോബി ഒരുക്കിയ അവാർഡ് ചിത്രമാണ് “ബ്രൂട്ടൽ”,.ഗുമസ്തൻ, ആഘോഷം എന്നീ ചിത്രങ്ങൾക്ക് ശേഷം, ശക്തമായ ഉള്ളടക്കവും വികാരഭരിതമായ അവതരണവുമായി ഒരുക്കിയ ഈ അവാർഡ് ചിത്രം പ്രേക്ഷകരെ തികച്ചും പരമ്പരാഗത ചട്ടങ്ങൾ മറികടന്ന് പുതിയൊരു സിനിമാ
അനുഭവത്തിലേക്കാണ് കൊണ്ട് പോകുന്നത്.
സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെൺകുട്ടിയുടേയും, വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെ ഉള്ള സങ്കീർണ്ണമായ യാത്രയാണ് “ബ്രൂട്ടൽ”എന്ന ചിത്രം.മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളും, അതിനുള്ളിലെ സംഘർഷങ്ങളും തുറന്ന് കാട്ടുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായാകനായ അമൽ കെ ജോബി തന്നെയാണ്.നാസർ ലത്തീഫ്, സുന്ദര പാണ്ഡ്യൻ എന്നിവരെ കൂടാതെ അമലു ബാബു, അമല റോബിൻ, ജോയ് ജോൺ ആന്റണി,ടൈറ്റസ് ജോൺ, ലത ദാസ്, ജിൻസി ചിന്നപ്പൻ, ബിച്ചു അനീഷ്, വിജി മാത്യു, രജീഷ് കെ സൂര്യ, മച്ചാൻ സലിം, ഷിബു പരമേശ്വരൻ, സുധീഷ് എൽദോസ്, ജെയിംസ് കൊട്ടാരത്തിൽ, ദേവി, റോബിൻ പടവിൽ, സുജിത് സുരേഷ് തുടങ്ങിയവരും ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിർമ്മാണം -നാസർ ലത്തീഫ്, അമൽ കെ ജോബി, സിനിമാറ്റോഗ്രാഫി – അഗ്രഹ് കൊട്ടാരത്തിൽ, എഡിറ്റർ- ജോസ് അറുകലിൽ, മ്യൂസിക്- നിഖിൽ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അമൽദേവ് കെ. ആർ, പ്രോജക്ട് ഡിസൈനർ – ടൈറ്റസ് ജോൺ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ- നിഷാ മോൾ ജെയിംസ്, ആർട്ട് ഡയറക്ടർ -രാജേഷ് കെ സൂര്യ, മേക്കപ്പ്- മാളുസ് കെ. പി, സതീഷ് മേക്കോവേഴ്സ്, കോസ്റ്റ്യൂംസ് – ബബിഷ കെ രാജേന്ദ്രൻ, ഡി ഐ- വിസ്ത ഒബ്സ്ക്യൂറ, കളറിസ്റ്റ് – രമേഷ് അയ്യർ, ഫൈനൽ മിക്സ്- കൃഷ്ണജിത്ത് എസ് വിജയൻ, സൗണ്ട് എഫക്ട്സ് – സുനിൽ ഓംകാർ, ബെർലിൻ മൂലമ്പിള്ളി, സ്റ്റുഡിയോ- ഓം കാർ, പ്രൊഡക്ഷൻ മാനേജർ- ആകാശ് തൊടുപുഴ, അസോസിയേറ്റ് ഡയറക്ടേഴ്സ് – ദയ തരകൻ, അജോസ് മരിയൻ പോൾ, അസിസ്റ്റന്റ് ഡയറക്ടർ- അക്കി ഖാൻ,സ്റ്റിൽസ് -ജയ്സൺ ഫോട്ടോലാൻഡ്, പോസ്റ്റേഴ്സ് -ടീം ലാമാസ്, ടൈറ്റിൽ ഡിസൈൻ -കിരൺ സുരേഷ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓ.ടി.ടി റിലീസായി ഉടൻ പ്രേക്ഷകരിലെത്തും.
പി ആർ ഓ -മനു ശിവൻ.
“ബ്രൂട്ടൽ” – മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങൾ തുറന്ന് കാട്ടുന്ന ഇമോഷണൽ ഡ്രാമ.
YOU MAY ALSO LIKE
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്