BREAKING NEWS

പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ല, ആദ്യ രാത്രി ആഘോഷിക്കാൻ വധു വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം!! പിന്നാലെ യുവതിയുടെ ബന്ധുക്കളെത്തി വരനേയും വീട്ടുകാരേയും പൂട്ടിയിട്ട് സ്വർണവുമായി കടന്നുകളഞ്ഞു, രക്ഷപ്പെടാതിരിക്കാൻ ഗ്യാസ് തുറന്നുവിട്ട് വീടിനു തീയിടാൻ ശ്രമം

· · 1 min read
Share: Copied!

ലക്നൗ: വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു ആദ്യരാത്രി ആഘോഷിക്കാൻ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ താൻ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും താൻ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നു പറഞ്ഞതായി യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

തർക്കത്തിനിടെ യുവതി തന്റെ വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കൾ വീട്ടിൽ ആക്രമണം അഴിച്ചുവിടുകയും പിഎൻജി ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിനു തീയിടാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ കുടുംബം വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോർത്തി സ്ഫോടനമുണ്ടാക്കാൻ ശ്രമിച്ചതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് അയൽക്കാരുടെ സഹായത്തോടെയാണ് ഭർത്താവും കുടുംബവും രക്ഷപ്പെട്ടത്.

അതേസമയം യുവതി തന്റെ സ്വർണാഭരണങ്ങളും ഭർത്താവിന്റെ അമ്മയുടെ ആഭരണങ്ങളുമായാണ് കടന്നുകളഞ്ഞത്. യുവാവ് നൽകിയ പരാതിയിൽ തുടക്കത്തിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജഗദീഷ്പുര പോലീസ് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. കൂടാതെ വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയേയും പോലീസ് തിരയുന്നുണ്ട്.

ടീച്ചറെ വിളിക്കരുതെന്ന് കരഞ്ഞു പറഞ്ഞു, പക്ഷേ ലോണ്‍ ആപ്പുകാര്‍ കേട്ടില്ല, പലിശയടക്കം ആവശ്യപ്പെട്ടത് 18000 രൂപ, നിതിന്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും, മരണം പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കാനിരിക്കെ

BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026
BREAKING NEWS
തിരികെ പോകുമെന്ന തീരുമാനത്തിലുറച്ച് ഷെയ്ഖ് ഹസീന; ഡിസംബർ 16ന് റോഡ് മാർഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷാ വിന്യാസം; ബംഗ്ലാദേശിൽ 120 പ്ലാറ്റൂൺ സേനയെ സജ്ജമാക്കി; 'വന്നാൽ അറസ്റ്റ് ചെയ്യും'; നിലപാട് ആവർത്തിച്ച് സർക്കാർ
29 Nov 2026
BREAKING NEWS
കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ
29 Nov 2026