BREAKING NEWS

“ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണം, അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകര്‍ ഇനിയും അപഹാസ്യരാകരുത്”, വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പിണറായി വിജയനെതിരെ നിലവിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ പിണറായി വിജയൻ തയ്യാറാകണം എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പിണറായി വിജയൻ നടത്തിയിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കേണ്ട സാഹചര്യമാണുള്ളത്.

എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (PwC), സ്വർണക്കടത്ത്, മാസപ്പടി തുടങ്ങിയ വിഷയങ്ങൾക്കു പുറമെ, കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ നടന്ന മുഴുവൻ ഇടപാടുകളും അന്വേഷണവിധേയമാക്കണം. പിണറായി വിജയനും അദ്ദേഹത്തിന്റെ മകളും വിവിധ കമ്പനികളുമായി നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്.

പിണറായി വിജയനുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും ഒരു അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം. പിണറായി വിജയനെ സംരക്ഷിക്കാൻ ഇനിയും ശ്രമിച്ച് സ്വയം അപഹാസ്യരാകരുതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. വ്യക്തികളെയോ രാഷ്‌ട്രീയ സ്ഥാനങ്ങളെയോ സംരക്ഷിക്കുന്നതിനുപകരം, ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുകയാണ് വേണ്ടതെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026