BREAKING NEWS

എൽഡിഎഫിനെയും യുഡിഎഫിനെയും നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും, ഇവര്‍ അധികാരത്തിലെത്തിയാല്‍ ഹിന്ദു-ക്രിസ്ത്യൻ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കും, മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണെന്ന് ബിജെപി നേതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഇവര്‍ അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യും. കാരണം, രണ്ട് മുന്നണികളും അധികാരത്തിലെത്തിയാൽ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു വിവാദപ്രസംഗം. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണെന്ന് പറയാനുള്ള ഉദാഹരണമായാണ് കൃഷ്ണദാസ് ഇക്കാര്യങ്ങൾ ആരോപിച്ചത്. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്താൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രൈസ്തവ വീടുകളിലുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയായിരിക്കും കേരളത്തിൽ നടക്കാൻ പോകുന്നത്, കൃഷ്ണദാസ് പറഞ്ഞു. കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക.

ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്, പി.കെ. കൃഷ്ണദാസ് പറഞ്ഞു.

 

BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026
BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ ഒൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചും ക്രൂരത; പ്രതിക്ക് 16 വർഷവും ഒരു മാസവും കഠിനതടവ്
01 Nov 2026