BREAKING NEWS

സർക്കാരിന്റെ നിലനില്പിനെയാണ് ബിനോയ് വിശ്വം ചോദ്യം ചെയ്തത്; പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നല്ല; ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് എകെ ബാലൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി വിവാദത്തിൽ CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ എന്ത് സർക്കാർ എന്ന പരാമർശത്തിനെതിരെ മുതിർന്ന സിപിഐഎഎം നേതാവ് എ കെ ബാലൻ. സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമർശമെന്ന് എ കെ ബാലൻ  പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചതാണെന്നും, പിന്നീട് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എ കെ ബാലൻ പറഞ്ഞു.

പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പി എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നല്ല. സർക്കാരിനെ നയിക്കുന്ന പാർട്ടിയായതുകൊണ്ട് സിപിഐഎമ്മിന് വായിൽ തോന്നിയത് പറയാൻ സാധിക്കില്ല. സിപിഐയുടെ ഭാഗത്ത് നിന്ന് വന്ന ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അപമാനിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ കോലം കത്തിച്ചതും ചീത്തവിളിച്ചതുമെല്ലാം ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല.

എന്ത് സർക്കാർ എന്ന ബിനോയ് വിശ്വത്തിന്റെ ചോദ്യം പാടില്ലാത്തതായിരുന്നു. മന്ത്രി ജി ആർ അനിലിന്റെ അടുത്തിരുന്നാണ് അദ്ദേഹം ഇത് ചോദിച്ചത്. ഭരണഘടനാപരമായി സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു ഈ സമീപനം. ബിനോയ്‌ ചെയ്തത് സർക്കാരിന്റെ നില നിൽപ്പിനെ ചോദ്യം ചെയ്യൽ ആണെന്നും അദ്ദേഹം  പറഞ്ഞു.

BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026
BREAKING NEWS
16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
26 Nov 2026
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്
26 Nov 2026