BREAKING NEWS

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67 കാരൻ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചു, അതീവ സുരക്ഷയുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചുവെന്നറിയാൻ അന്വേഷണം, പ്രതി ഹോസ്റ്റലിനു സമീപം കട നടത്തുന്നയാൾ

· · 1 min read
Share: Copied!

ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ 67 കാരൻ അറസ്റ്റിലായി. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പോലീസ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം.

ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന ഇയാൾ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ആദ്യം ഭയന്നുപോയ വിദ്യാർഥിനി പിന്നീട് പോലീസിനെ സമീപിച്ച് പരാതി നൽകി. ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു.

അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷയുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പോലീസ് വിശദീകരണം തേടും. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് അറിയിച്ചു.

പ്രണയം നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നു, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് യുവതിയുടെ പിതാവും ബന്ധുക്കളും, പിന്നാലെ പൊലീസില്‍ കീഴടങ്ങി

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026