BREAKING NEWS

‘ക്യാമ്പസിൽ രാഷ്ട്രീയം വേണ്ട’; സമരവും മുദ്രാവാക്യവും ഡിജിറ്റൽ പ്രചാരണവും വിലക്കി കേരള സർവകലാശാലയുടെ കരട് മാർഗരേഖ; പ്രതിഷേധം ശക്തം

· · 1 min read
Share: Copied!

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കം വിവാദത്തിൽ. രാഷ്ട്രീയ സമരങ്ങൾക്കും മുദ്രാവാക്യം വിളിക്കലിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിനുമടക്കം നിയന്ത്രണം ഏർപ്പെടുത്തുന്ന കരട് മാർഗരേഖയ്‌ക്കെതിരെ ഇടത്, വലത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.

ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ നടത്തരുത്, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ സംഘടിപ്പിക്കരുത്, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് കരട് മാർഗരേഖയിലുള്ളത്. രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്യാമ്പസിനുള്ളിൽ പോസ്റ്ററുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് നിർദേശം.

ദേശവിരുദ്ധ പശ്ചാത്തലമുള്ളവരെ ക്ഷണിച്ച് പരിപാടികൾ സംഘടിപ്പിക്കരുതെന്നും കരടിൽ നിർദേശമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശമുണ്ട്.

കരട് മാർഗരേഖ പുറത്തുവന്നതോടെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജനാധിപത്യ വിരുദ്ധമാണ് നീക്കമെന്ന വിമർശനവും ഉയർന്നു. ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തി.

അതേസമയം, നിർദേശങ്ങൾ അന്തിമമല്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് മാർഗരേഖ തയ്യാറാക്കിയതെന്നും വിവിധ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.‍‍‍‍‍ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026